search

വെള്ളത്തിൽ കരുതൽ വേണം, അമീബിക് മസ്തിഷക ജ്വരത്തിനു സാധ്യത; ശബരിമല തീർ‌ഥാടകർക്ക് മുന്നറിയിപ്പുമായി കർണാടക

LHC0088 Yesterday 11:16 views 907
  



ബെംഗളൂരു ∙ അമീബിക് മസ്തിഷക ജ്വരം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ശബരിമല തീർഥാടകർക്ക് അടിയന്തര നിർദേശവുമായി കർണാടക സർക്കാർ. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോൾ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും അല്ലെങ്കിൽ മൂക്ക് അടച്ചു പിടിക്കണമെന്നും ആണ് നിർദേശം. മലിനമായ ജലാശയങ്ങളിൽ മുങ്ങുകയോ കുളിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണം കണ്ടാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.  

  • Also Read സന്നിധാനത്ത് എൻഡിആർഎഫ്; വരി തെറ്റിച്ച് പതിനെട്ടാം പടി കയറ്റില്ല, തിരക്ക് നിയന്ത്രണ വിധേയം   


കർണാടകത്തിൽനിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കാലയളവിൽ പ്രത്യേക നികുതി ഇളവ് നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‍കുമാറിനും സംഘടന കത്തയച്ചു.  

ദസറ കാലത്ത് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് മൈസൂരുവിൽ ഇളവ് നൽകിയതും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ദസറകാലത്ത് മൈസൂരുവിലേക്ക് വരുന്ന കേരളത്തിൽ നിന്നും വരുന്ന ടാക്സി വാഹനങ്ങള്‍ക്ക് ഇളവ് നൽകിയതിനു സമാനമായ മാതൃക കേരളവും നടപ്പാക്കണമെന്നാണ് ആവശ്യം.
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Karnataka advisory for Sabarimala pilgrims : Karnataka issues urgent amoebic brain fever advisory for Sabarimala pilgrims, urging caution during bathing. Simultaneously, a tax exemption for Ayyappa devotee vehicles is requested.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158917