search

പ്രണയാഭ്യർഥന നിരസിച്ചു; സ്കൂളിൽ പോകും വഴി പ്ലസ്ടു വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തി, പ്രതി മദ്യലഹരിയിൽ

Chikheang Yesterday 11:16 views 731
  



ചെന്നൈ ∙ രാമേശ്വരത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. രാമനാഥപുരം ചേരന്‍കോട്ടയിൽ ശാലിനി (17) ആണ് കൊല്ലപ്പെട്ടത്. സ്‌കൂളിലേക്ക് പോകും വഴിയാണ് സംഭവം. കുറച്ചു നാൾ മുൻപ് പ്രദേശവാസിയായ മുനിരാജ് ശാലിനിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. താൽപര്യമില്ലെന്ന് ശാലിനി അറിയിക്കുകയും ചെയ്തിരുന്നു.  

  • Also Read ‘ഏകോപനമില്ലാത്തതാണ് പ്രശ്നം, ഒരുക്കങ്ങൾ‌ 6 മാസം മുൻപെങ്കിലും തുടങ്ങേണ്ടത് ആയിരുന്നില്ലേ?’: ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി   


കഴിഞ്ഞയാഴ്ച യുവാവ് വീണ്ടും ശല്യപ്പെടുത്തിയതോടെ പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുനിരാജിനെ ശാലിനിയുടെ പിതാവ് മാരിയപ്പന്‍ താക്കീത് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയില്‍ യുവാവ് ഇന്ന് രാവിലെ വഴിവക്കില്‍ ശാലിനിയെ കാത്തുനിന്നു സംസാരിക്കാന്‍ ശ്രമിച്ചു. താൽപര്യമില്ലെന്ന് അറിയിച്ച ശേഷം ശാലിനി മുന്നോട്ട് നടന്നുപോകുന്നതിനിടെ ഒളിപ്പിച്ചു വച്ചിരുന്ന കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

  • Also Read ‘ബിഎൽഒമാരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രം, പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി’   


ശാലിനിയെ രാമേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുനിരാജ് മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Plus Two Student Murdered in Rameshwaram After Rejecting Love Proposal: A 17-year-old student, Shalini, was tragically stabbed to death in Rameswaram after refusing a love proposal. The accused, Muniraj, has been arrested for the shocking crime.T he tragic incident occurred while Shalini was on her way to school.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160876