തിരുവനന്തപുരം ∙ താൻ കോൺഗ്രസിലേക്കു പോകുമെന്ന പ്രചാരണം ശരിയല്ലെന്നും ഒരാളുടെ രാഷ്ട്രീയം പെട്ടെന്ന് അലിഞ്ഞു പോകുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും മുൻ മന്ത്രി ജി.സുധാകരൻ. നെഹ്റു സെന്റർ ഏർപ്പെടുത്തിയ പ്രഥമ അവാർഡ് സ്വീകരിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താനും ഹസനും തമ്മിൽ സംസാരിച്ചാൽ ഉടൻ താൻ കോൺഗ്രസിലേക്കു പോകുമെന്നു ധരിക്കരുത്. തങ്ങളുടെ സെമിനാറിന് ഹസൻ വന്നാൽ ഉടൻ അദ്ദേഹം കമ്യൂണിസ്റ്റാകുമോ? മുൻപ് താൻ ബിജെപിയിലേക്കു പോകുമെന്നായിരുന്നു പ്രചാരണം.
- Also Read നിക്കണോ, പോണോ?: സപ്ലിമെന്ററി വോട്ടർപട്ടിക ഇല്ലാത്തതിനാൽ വോട്ടുണ്ടോ ഇല്ലയോ എന്നറിയാതെ സ്ഥാനാർഥികൾ
ആദ്യകാലത്തെ പോലെ ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ജനപിന്തുണയുണ്ടോയെന്നും വിലയിരുത്തണം. വർഗീയപാർട്ടികൾക്കു പിറകെ ഒരു വിഭാഗം ജനം പോകാനുണ്ടായ സാഹചര്യം പഠിക്കണം. ഒരു പാർട്ടിയിൽ നിന്നുകൊണ്ട് ആ പാർട്ടിയുടെ സമീപനത്തിനെതിരെ സംസാരിക്കുന്നത് ശരിയല്ലെന്ന് ശശി തരൂരിനെ ലക്ഷ്യമിട്ട് സുധാകരൻ പറഞ്ഞു. എന്നാൽ, ആ പാർട്ടി ഉയർത്തിപ്പിടിക്കുന്ന മാനവികത നടപ്പാകാതിരിക്കുമ്പോൾ കുറ്റപ്പെടുത്തുന്നതിൽ തെറ്റില്ല. ഐക്യരാഷ്ട്രസംഘടനയിൽ ജോലി ചെയ്തെന്ന കാരണം കൊണ്ട് ഒരാൾ രാഷ്ട്രതന്ത്രജ്ഞനാകില്ല. അങ്ങനെയുള്ളവരെ ഉദ്യോഗസ്ഥരെന്നാണു വിളിക്കേണ്ടത് – സുധാകരൻ പറഞ്ഞു. English Summary:
G. Sudhakaran Dismisses Congress Rumors: G. Sudhakaran dismisses rumors of joining the Congress, emphasizing the steadfastness of political convictions. He also calls for an assessment of current public support for Communist parties and subtly criticizes Shashi Tharoor for speaking against his own party. |
|