search

വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് തടവുകാർ, അടിച്ചത് കമ്പി ഉപയോഗിച്ച്; ഒരു തടവുകാരനും പരുക്ക്

LHC0088 1 hour(s) ago views 816
  



തൃശൂര്‍ ∙ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥനും ഒരു തടവുകാരനും എതിരെ തടവുകാരുടെ ആക്രമണം. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ അഭിനവിനും തടവുകാരനായ റെജിയ്ക്കുമാണ് മര്‍ദനമേറ്റത്. മാവോയിസ്റ്റ് കേസില്‍ ജയിലില്‍ കഴിയുന്ന മനോജ്, കാപ്പ കേസിലെ തടവുകാരനായ മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.  

  • Also Read ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി   


സമയം കഴിഞ്ഞിട്ടും സെല്ലില്‍ കയറാത്തത് ചോദ്യം ചെയ്തതിനാണ് പ്രതികളുടെ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തടവുകാരനായ റെജിയ്ക്കും മർദ്ദനമേറ്റത്. തടവുകാർ ജീവനക്കാരനെ കമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

മാവോയിസ്റ്റ് കേസിലെ പ്രതിയായ മനോജാണ് ജീവനക്കാരനായ അഭിനവിനെ കമ്പി കൊണ്ട് അടിച്ചതെന്നാണ് വിവരം. മനോജ് ജയിലിൽ തുടർച്ചയായി മുദ്രാവാക്യം വിളിക്കുന്നതു ചോദ്യം ചെയ്തതും പ്രകോപനത്തിനു കാരണമായി. സംഭവത്തെത്തുടർന്ന് ജയിലിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ജയിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    

  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
      

         
    •   
         
    •   
        
       
  • ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സംസ്ഥാനത്തെ ആദ്യത്തെ അതിസുരക്ഷാ ജയിലാണ് വിയ്യൂരിലേത്. അത്യാധുനിക സുരക്ഷാ സൗകര്യങ്ങളോടെ നിർമിച്ച ജയിലിനു 600 തടവുകാരെ പാര്‍പ്പിക്കാനുള്ള ശേഷിയുണ്ട്. കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദ ചാമി ഉള്‍പ്പെടെയുള്ളവരെ പാര്‍പ്പിച്ചിരിക്കുന്നത് ഇവിടെയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയതിനു പിന്നാലെയാണ് ഗോവിന്ദ ചാമിയെ തൃശൂരിലേക്ക് മാറ്റിയത്. English Summary:
Viyyur Jail Attack: Officer, Inmate Injured by Prisoners with Iron Rod
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158447