search

മെഡിക്കല്‍ കോളജുകളില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക്

LHC0088 Yesterday 11:11 views 736
  



തിരുവനന്തപുരം∙ ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നാളെ ഒപി ബഹിഷ്‌കരിച്ചു പൂര്‍ണമായി പണിമുടക്കും. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) അറിയിച്ചു. ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്തമാക്കി.  

  • Also Read പി.പി. ദിവ്യയ്ക്ക് സീറ്റില്ല, അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക്; കണ്ണൂരിൽ മുൻ ഭരണസമിതിയിലെ 15 പേർക്കും സീറ്റില്ല   


മന്ത്രി വീണാ ജോര്‍ജുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. 21, 29 തീയതികളിലും ഒപി ബഹിഷ്‌കരിക്കും. നാളെ രാവിലെ 10ന് എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗം നടത്തും. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കെജിഎംസിടിഎ ജനറല്‍ സെക്രട്ടറി ഡോ.സി.എസ്.അരവിന്ദ് നിര്‍വഹിക്കും.  English Summary:
Doctors Strike in Kerala: Kerala Doctors Strike is planned for tomorrow, with doctors boycotting OP services in government medical colleges. The strike is due to unmet demands regarding pending salary dues, leading to disruptions in non-emergency surgeries and student classes.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159259