search

ഡോ.ഉമറിന്റെ രണ്ടാമത്തെ കാർ കണ്ടെത്തി; വാഹനത്തിൽ വിശദപരിശോധന, റജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിൽ

Chikheang Yesterday 11:11 views 731
  



ന്യൂഡൽഹി∙ ചെങ്കോട്ടയ്ക്കു മുന്നിലെ സ്ഫോടനത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന കശ്മീർ പുൽവാമ സ്വദേശി ഡോ.ഉമർ വാങ്ങിയ രണ്ടാമത്തെ കാർ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഹരിയാനയിലെ ഖണ്ഡവാലി ഗ്രാമത്തിലെ വീട്ടിൽ നിന്നാണ് ചുവപ്പു നിറത്തിലുള്ള കാർ ഫരീദാബാദ് പൊലീസ് കണ്ടെത്തിയത്. റജിസ്ട്രേഷൻ നടത്തിയത് വ്യാജ വിലാസത്തിലാണെന്ന് പൊലീസ് പറയുന്നു. ഡോ.ഉമറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനത്തിൽ തകർന്നത്. രണ്ടാമതൊരു കാറും വാങ്ങിയിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് ഉച്ച മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

  • Also Read ചെങ്കോട്ടയിലേത് ഭീകരാക്രമണം; ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീന പ്രവൃത്തി, അപലപിച്ച് മന്ത്രിസഭായോഗം   


കഴിഞ്ഞ ദിവസം ഫരീദാബാദിൽനിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നയാളാണ് ഡോ.ഉമർ. സ്ഫോടനം നടന്ന കാർ ഓടിച്ചത് ഇയാളാണെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഇതു പരിശോധിക്കാൻ ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപത്തായിരുന്നു സ്ഫോടനം. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനമെന്നു ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. സ്ഫോടനം എങ്ങനെയുണ്ടായെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

  • Also Read ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?   


സമീപത്തുണ്ടായിരുന്ന കാറുകളും കത്തിച്ചാമ്പലായി. ദൂരെ മാറിക്കിടന്ന വാഹനങ്ങളുടെ ജനൽച്ചില്ലുകൾ വരെ സ്ഫോടനത്തിന്റെ ശക്തിയിൽ പൊട്ടിച്ചിതറി. ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ സന്ദർശിച്ചു. രക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗം പുരോഗമിക്കുകയാണ്. സ്ഫോടനത്തിൽ 12 മരണമാണ് സ്ഥിരീകരിച്ചത്.  
    

  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
      

         
    •   
         
    •   
        
       
  • പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Red Fort blast investigation reveals a second car owned by Dr. Umar, registered under a false address. This discovery is crucial for understanding his potential involvement in the Delhi blast and his links to the arrested terrorists.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161113