ബെംഗളൂരു∙ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊതിരെ തല്ലി നാട്ടുകാർ. ബെംഗളൂരുവിലെ അഡുഗോഡിയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയാണ് 28 വയസ്സുകാരനായ വിഘ്നേഷ് എന്ന യുവാവ് യുവതിയെ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
Also Read കോട്ടയത്ത് ഭാര്യയെ ക്രൂരമായി മർദിച്ച് ഭര്‍ത്താവ്, മുഖത്ത് പരുക്ക്; മക്കളെയും ഉപദ്രവിക്കാറുണ്ടെന്ന് മൊഴി
നവംബര്‍ 9നാണ് സംഭവം. രാവിലെ 11 മണിയോടെ യുവതിയുടെ വീട്ടുകാർ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാനായി പോയിരുന്നു. വീടിന്റെ വാതിൽ പുറത്തു നിന്ന് പൂട്ടിയ ശേഷമാണ് വീട്ടുകാർ പോയത്. ഈ സമയത്താണ് വിഘ്നേഷ് വീട്ടിൽ അതിക്രമിച്ച് കയറിയത്. അകത്ത് നിന്ന് വാതിൽ പൂട്ടിയ ശേഷം ഇയാൾ യുവതിയെ ആക്രമിച്ചു. രണ്ടുകാലുകള്‍ക്കും ചലന ശേഷിയില്ലാത്ത യുവതിക്ക് സംസാരിക്കാനും കഴിയില്ല.
Also Read രാഹുലും ഗവേഷകസംഘവും അധ്വാനിക്കുന്നത് വെറുതെ; മോദിയെ ആ ‘ബോംബ്’ ബാധിച്ചില്ല; കോൺഗ്രസും ഇങ്ങനെ എത്ര ദൂരം പോകും?
വിവാഹ വീട്ടിൽ നിന്ന് അമ്മ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയത് ശ്രദ്ധയിൽപെട്ടു. നിരവധി തവണ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. പിന്നാലെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോൾ നഗ്നയായി നിൽക്കുന്ന മകളെയാണ് കണ്ടത്. വാതിൽ തുറന്നപ്പോൾ യുവാവ് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയാൻ ശ്രമിച്ചു. എന്നാൽ ഇയാളെ നാട്ടുകാർ പിടിച്ച് റോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. പിന്നാലെ യുവാവിനെ പൊലീസിനെ ഏൽപിച്ചു. സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നെന്നാണു നിഗമനം.
ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
English Summary:
Molestation attempt on a differently abled woman leads to public beating. A 28-year-old man named Vighnesh was arrested after he allegedly broke into a house and attempted to assault a woman with disabilities in Bangalore, resulting in locals catching and beating him before handing him over to the police.