search

‘നീല ബോട്ടുകൾ ഇങ്ങോട്ടു വരേണ്ട’; കൊല്ലത്തു നിന്നു മീൻപിടിക്കാൻ പോയ ബോട്ടുകൾക്കു നേരെ പുറങ്കടലിൽ ആക്രമണം

cy520520 Yesterday 11:11 views 882
  



കൊല്ലം∙ കൊല്ലത്തു നിന്ന് മീൻപിടിക്കാൻ പോയ ബോട്ടുകൾക്കു നേരെ പുറങ്കടലിൽ ആക്രമണം. തമിഴ്നാട് മത്സ്യത്തൊഴിലാളികളാണ് ആക്രമിച്ചതെന്ന് ബോട്ടിലുണ്ടായിരുന്നവർ പറഞ്ഞു. ശക്തികുളങ്ങര ഹാർബറിൽ നിന്ന് 8 ദിവസം മുൻപ് പോയ 6 ബോട്ടുകൾക്കു നേരെയാണ് ഇന്നലെ വൈകിട്ടോടെ തമിഴ്നാട് കുളച്ചൽ ഭാഗത്തുവച്ച് ആക്രമണമുണ്ടായത്.  

  • Also Read സ്വകാര്യ വിവരങ്ങളും ലൈവ് ലൊക്കേഷനും ചോർത്തും; അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി ഹാക്കർ ജോയലിന്റെ അടുത്ത സുഹൃത്ത്   


കുളച്ചലിനു തെക്കായി 61 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ബോട്ടുകൾ ഉണ്ടായിരുന്നത്. കുളച്ചൽ, മുട്ടം ഭാഗങ്ങളിൽ നിന്നുള്ള മുപ്പതോളം ബോട്ടുകൾ വന്ന് ആക്രമിക്കുകയായിരുന്നെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇരുമ്പിന്റെ കട്ടകൾ എറിയുകയാണ് ആദ്യം ചെയ്തത്. ഇതിൽ ബോട്ടുകളുടെ ചില്ലുകൾ തകർന്നു. ഇവരുടെ ബോട്ടുകൾ ഉപയോഗിച്ച് ബോട്ടിനെ ഇടിച്ചു. ശേഷം ഉള്ളിൽ കയറി ബോട്ടുകൾ തല്ലിത്തകർക്കുകയും ചില്ലുകഷണങ്ങൾ ഉപയോഗിച്ച് തൊഴിലാളികളെ പരുക്കേൽപ്പിക്കുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന മത്സ്യങ്ങൾ മുഴുവൻ പുറത്തെറിയുകയും ചെയ്തു.  
  View this post on Instagram

A post shared by Manorama Online (@manoramaonline)


കേരളത്തിൽ നിന്നുള്ള നീലബോട്ടുകാർ ഇവിടെ മത്സ്യബന്ധനം നടത്തേണ്ട എന്നാണ് അക്രമികൾ പറഞ്ഞത്. തുടർന്ന് ഇന്ന്  ഉച്ചയ്ക്ക് 12 മണിയോടെ തൊഴിലാളികൾ തിരികെ തീരത്തെത്തി. നാലു തൊഴിലാളികൾക്കാണ് പരുക്കുള്ളത്. എല്ലാ ബോട്ടിൽ നിന്നും 2 ലക്ഷം രൂപയുടെയെങ്കിലും മത്സ്യം നഷ്ടപ്പെട്ടെന്ന് തൊഴിലാളികൾ പറയുന്നു. ഇടിയേറ്റ ബോട്ടിന് 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്.
    

  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
      

         
    •   
         
    •   
        
       
  • പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala Fishermen Allege Assault by Tamil Nadu Counterparts: The attack resulted in injuries to fishermen and significant damage to the boats and loss of catch. The incident highlights ongoing tensions and safety concerns within the coastal fishing community.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156678