search

‘അതേ നാണയത്തിൽ തിരിച്ചടിക്കും’; അഫ്ഗാനിസ്ഥാന് പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണി

Chikheang Yesterday 11:11 views 280
  



ഇസ്​ലാമാബാദ്∙ പാക്കിസ്ഥാനെതിരെ അപകടകരമായ എന്തെങ്കിലും നീക്കം നടത്തിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനിസ്ഥാന്റെ ഉള്ളിൽ കയറി ആക്രമിക്കുമെന്നും ജിയോ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഖ്വാജ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടമാണ് പാക്കിസ്ഥാനിലെ ആക്രമണങ്ങൾക്ക് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്‌ലാമാബാദിലും തെക്കൻ വസീരിസ്ഥാനിലും ചാവേർ ആക്രമണം നടന്നിരുന്നു.  

  • Also Read ഇസ്​ലാമാബാദിലെ ചാവേർ സ്ഫോടനം: ഇന്ത്യയെ കുറ്റപ്പെടുത്തി പാക്ക് പ്രധാനമന്ത്രി; ഉത്തരവാദിത്തമേറ്റ് പാക് താലിബാൻ   


അഫ്ഗാനിസ്ഥാനെതിരെ അതിർത്തി കടന്നുള്ള ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു ഖ്വാജ ആസിഫ് പറഞ്ഞു. ‘‘ആക്രമണത്തെ അപലപിച്ചുള്ള താലിബാന്റെ പ്രസ്താവന ആത്മാർഥതയില്ലാത്തതാണ്. അഫ്ഗാൻ താലിബാന്റെ തണലിൽ കഴിയുന്നവരാണ് പാക്കിസ്ഥാനെതിരെ നിരന്തരം ആക്രമണം നടത്തുന്നത്. പാക്കിസ്ഥാൻ ഒരു ആക്രമണത്തിനും തുടക്കമിടില്ല. എന്നാൽ, ഒരു ആക്രമണത്തിനും മറുപടി കൊടുക്കാതെയുമിരിക്കില്ല. ശക്തമായി തിരിച്ചടി നൽകും’’ –ഖ്വാജ ആസിഫ് പറഞ്ഞു.  

  • Also Read കാർ പൊട്ടിത്തെറിച്ച നിമിഷം: ഡൽഹി സ്ഫോടനത്തിന്റെ പുതിയ വിഡിയോ പുറത്ത്   


ഇസ്​ലാമാബാദിലെ കോടതി പരിസരത്ത് 12 പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) ഏറ്റെടുത്തിരുന്നു. എന്നിട്ടും, കഴിഞ്ഞ ദിവസം ഇന്ത്യയെ കുറ്റപ്പെടുത്തിയാണ് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും രംഗത്തെത്തിയത്. ഇന്ത്യ സ്പോൺസർ ചെയ്യുന്ന ഭീകരവാദികളാണ് ഇസ്​ലാമാബാദിൽ സ്ഫോടനം നടത്തിയതെന്നാണ് പാക്ക് പ്രധാനമന്ത്രിയുടെ ആരോപണം. ഇസ്‌ലാമാബാദിനു പുറമേ തെക്കൻ വസീരിസ്ഥാനിലെ വാനയിൽ കേഡറ്റ് പരിശീലന കേന്ദ്രത്തിലും തിങ്കളാഴ്ച സ്ഫോടനമുണ്ടായിരുന്നു.
    

  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
      

         
    •   
         
    •   
        
       
  • പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Pakistan Defence Minister\“s warning: Pakistan warns Afghanistan of strong retaliation if dangerous moves continue, with Defense Minister Khawaja Asif blaming the Taliban government for recent TTP attacks. While Pakistan will not initiate attacks, it vows to respond forcefully to any aggression, amidst accusations against India by PM Shehbaz Sharif regarding an Islamabad blast.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160837