search

‘വിചിത്രമായ പെരുമാറ്റം, പലരും കാണാനെത്താറുണ്ട്’; ഷഹീൻ സയീദിനെ കുറിച്ച് സഹപ്രവർത്തകർ

cy520520 1 hour(s) ago views 573
  



ന്യൂഡൽഹി∙ ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അറസ്റ്റിലായ അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ഷഹീൻ സയീദിന്റെത് വിചിത്രമായ പെരുമാറ്റമായിരുന്നെന്നു സഹപ്രവർത്തകർ. കോളജിലെ അച്ചടക്കം പാലിക്കാൻ ഡോക്ടർ ഷഹീൻ സയീദ് തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്തുപോകാറുണ്ടെന്നും സഹപ്രവർത്തകർ പറയുന്നു.  

  • Also Read ഫരീദാബാദിൽ പിടിയിലായ വനിതാ ഡോക്ടർ; ജയ്ഷെയു‌ടെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാൾ   


‘പലരും ഷഹീൻ സയീദിനെ കാണാനെത്താറുണ്ട്. അവരുടെ പെരുമാറ്റം പലപ്പോഴും വിചിത്രമാണ്. അവർക്കെതിരെ മാനേജ്മെന്റിന് പരാതി വരെ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കാര്യത്തിൽ അവർ ഉൾപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല’ –കോളജിലെ ഒരു പ്രൊഫസർ പറഞ്ഞു. എൻഐഎയുടെ അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും സഹപ്രവർത്തകർ പറയുന്നു.  

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്തുൽ മൊമിനാതിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളാണ് ലക്നൗ സ്വദേശിയായ ഷഹീൻ സയീദ് എന്നാണു വിവരം. ഫരീദാബാദിൽ വൻ തോതിൽ സ്ഫോടക വസ്തു പിടികൂടിയതിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയാണ് ഇവർ. ഇവരുടെ കാറിൽ നിന്ന് തോക്കുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ഭീകരസംഘത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി 40–50 ലക്ഷം രൂപയോളം ഷഹീൻ സമാഹരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.

  • Also Read തുർക്കി സൈനിക കാർഗോ വിമാനം തകർന്നു വീണു; വിമാനത്തിൽ 20 യാത്രക്കാർ – വിഡിയോ   

    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം, 12 പേർ കൊല്ലപ്പെട്ട ഡൽഹി സ്ഫോടനക്കേസിൽ എൻഐഎ അന്വേഷണം തുടരുകയാണ്. സ്ഫോടകവവസ്തുക്കളുമായി യാത്രചെയ്യുമ്പോൾ സംഭവിച്ച അപകടമായിരിക്കാം എന്ന നിഗമനത്തിലേക്കാണു സാഹചര്യത്തെളിവുകൾ വിരൽ ചൂണ്ടുന്നതെന്നാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഭീകരസംഘങ്ങൾ ഇത്രയും ചെറിയ ലക്ഷ്യങ്ങൾ തകർക്കാൻ ചാവേറുകളെ അയയ്ക്കാറില്ല. ഡൽഹിയിൽ നടന്നത് സങ്കീർണമായ സ്ഫോടനമല്ല. ഡൽഹിയോടു തൊട്ടുചേർന്നുള്ള ഫരീദാബാദിൽ പിടിയിലായവരുമായി സ്ഫോടനത്തിനു ബന്ധമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. കൂട്ടാളികൾ പിടിയിലായതോടെ പൊലീസ് എത്തുമെന്നു ഭയന്ന സംഘം തങ്ങളുടെ പക്കലുള്ള സ്ഫോടകവസ്തു സുരക്ഷിതമായി മാറ്റുന്നതിനിടയിൽ സംഭവിച്ച അപകടമാകാമെന്നാണു വിദഗ്ധർ കരുതുന്നത്. English Summary:
Shaheen Saeed: Colleagues say that Dr. Shaheen Saeed,doctor at Al-Falah Medical College, who was arrested in connection with the seizure of a large cache of explosives in Faridabad, displayed strange behavior,unwilling to adhere to college discipline.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156100