ചിറ്റാരിക്കാൽ (കാസർകോട്) ∙ വീസ വാഗ്ദാനം നൽകി ഒട്ടേറെ ആളുകളിൽനിന്നും പണം വാങ്ങി കബളിപ്പിച്ച കേസിൽ നീലേശ്വരം ചിറപ്പുറം സ്വദേശിയെ ബെംഗളൂരുവിൽ പൊലീസ് പിടികൂടി. ചിറപ്പുറത്തെ ഉല്ലാസ് കുഞ്ഞമ്പു (40) വിനെയാണ് തിങ്കളാഴ്ച രാവിലെ ബെംഗളൂരു വിമാനത്താവളത്തിൽവച്ചു അധികൃതർ പിടികൂടിയത്.
യുഎഇയിൽ റമസാൻ വ്രതാരംഭം എപ്പോൾ? അവധി എത്ര ദിവസം? അറിയാം വിശദമായി Gulf News
ഒരൊറ്റ നമ്പറിൽ നഷ്ടമായത് 33 കോടി; 7 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യുഎഇയിൽ \“സ്വർണക്കട്ടി\“ നേടി പ്രവാസി ഇന്ത്യക്കാരൻ Gulf News
തുടർന്ന് ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരാതികളെത്തുടർന്ന് നേരത്തെ ചിറ്റാരിക്കാൽ പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അധികൃതർ പറഞ്ഞു. English Summary:
Chittarikkal fraud case: A man from Nileshwaram was arrested in Bengaluru for allegedly defrauding several people with false visa promises. He was apprehended at Bengaluru airport following a lookout notice issued by Chittarikkal police, and is currently being interrogated.