കോഴിക്കോട് ∙ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ. കാസർകോട് കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിനെ (29) ആണ് ബേപ്പൂർ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
ബേപ്പൂർ സ്വദേശിനിയായ 15 വയസ്സുള്ള 10–ാം ക്ലാസ് വിദ്യാർഥിനിയോട്, താൻ സിനിമ സംവിധായകൻ ആണെന്നും സിനിമയിൽ അഭിനയിപ്പിക്കാം എന്നും പറഞ്ഞ് ഫോണ്‍ വിളിച്ചും വാട്സാപ് മെസേജ് അയച്ചും ലൈംഗിക ഉദ്ദേശത്തോടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ബേപ്പൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അംഗജൻ, സിപിഒ സരുൺ, ഫറോക്ക് എസിപി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺ, എസ്‌സിപിഒ വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. English Summary:
Movie offer fraud leads to arrest in Kerala. A man was arrested for requesting nude photos from a minor, promising her a role in a movie, highlighting the dangers of online exploitation. |