തിരുവനന്തപുരം∙ തദ്ദേശതിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം അതിനിര്‍ണായകമായ നടപടിയിലേക്കു കടന്നിരിക്കുന്നത്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി 2019ലെ രേഖകളില്‍ ചെമ്പായി മാറിയത് എൻ. വാസു ദേവസ്വം കമ്മിഷണര്‍ ആയിരുന്ന കാലത്താണ്. വാസു നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് \“ചെമ്പു പാളികള്‍\“ സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഉദ്യോഗസ്ഥര്‍ തയാറാക്കി നല്‍കിയ കത്തില്‍ താന്‍ ഒപ്പിട്ടു നല്‍കുക മാത്രമാണ് ചെയ്തതെന്നും ബാക്കി കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നുമാണ് വാസു അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞത്. എന്നാല്‍ ഇതു മുഖവിലയ്ക്ക് എടുക്കാന്‍ എസ്‌ഐടി തയാറായില്ല.
- Also Read ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു അറസ്റ്റില്‍, കേസിലെ മൂന്നാം പ്രതി
എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആയിരുന്ന സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16ന് നല്‍കിയ കത്തില്‍ ചെമ്പു പാളികള്‍ (മുന്‍പ് സ്വര്‍ണം പൂശിയത്) എന്നാണുണ്ടായിരുന്നത്. എന്നാല്‍ വാസുവിന്റെ ഓഫിസില്‍നിന്നുള്ള തുടര്‍ ശുപാര്‍ശയില്‍ സ്വര്‍ണം പൂശിയത് എന്ന ഭാഗം ഒഴിവാക്കപ്പെടുകയായിരുന്നു. അറസ്റ്റിലായ മുരാരി ബാബു, സുധീഷ് കുമാര്‍, ബൈജു എന്നിവര്‍ നല്‍കിയ മൊഴികളും വാസുവിന് എതിരാണെന്നാണ് റിപ്പോര്‍ട്ട്.
- Also Read യുഡിഎഫ് തൊടുക്കും ‘ശബരിമല സ്വർണക്കവർച്ച’; ക്ഷേമം കൊണ്ടു തടുക്കാൻ എൽഡിഎഫ്, ബിജെപിയുടെ കൈയിലുണ്ട് ‘ബദൽ’
സിപിഎമ്മിന് ഏറെ വേണ്ടപ്പെട്ട മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറസ്റ്റിലായതോടെ പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലാകും. അറസ്റ്റിലായവരുടെ എല്ലാം മൊഴികള്‍ എതിരായതോടെയാണ് എസ്‌ഐടി എന്‍.വാസുവിന്റെ അറസ്റ്റിലേക്കു നീങ്ങിയത്. 2018-19 കാലഘട്ടത്തില്‍ ശബരിമലയില്‍ യുവതീപ്രവേശ വിവാദം നടക്കുമ്പോള്‍ വാസു ആയിരുന്നു ദേവസ്വം കമ്മിഷണര്‍. യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പു ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത് അഭിഭാഷകന്‍ കൂടിയായ വാസുവിനെ ആയിരുന്നു. എ.പത്മകുമാര്‍ ദേവസ്വം പ്രസിഡന്റ് ആയിരുന്നെങ്കിലും കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് വാസുവാണ്. അതുകൊണ്ടുതന്നെ വാസുവിന്റെ അറസ്റ്റിലേക്കു വരെ കാര്യങ്ങള്‍ എത്തിയതില്‍ മറുപടി പറയാന്‍ സിപിഎം നിര്‍ബന്ധിതരാകും.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
കൊല്ലം പൂവറ്റൂര്‍ സ്വദേശിയാണ് എന്‍.വാസു. 27-ാം വയസ്സില്‍ സിപിഎമ്മിന്റെ, കുളക്കട പഞ്ചായത്ത് പ്രസിഡന്റായിരുന്ന വാസുവിന്റെ സ്ഥാനലബ്ധികള്‍ക്കു പിന്നില്‍ പാര്‍ട്ടിയോടുള്ള കൂറായിരുന്നു. പിന്നീട് വിജിലന്‍സ് ട്രൈബ്യൂണൽ ജഡ്ജിയായും 2006-2011 കാലത്ത് മന്ത്രി പി.കെ.ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. . തുടര്‍ന്നാണ് ദേവസ്വം കമ്മിഷണറായി നിയമനം നല്‍കിയത്. ദേവസ്വം കമ്മിഷണര്‍ സ്ഥാനത്തേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിറ്റി നിര്‍ദേശം പോലും കാറ്റില്‍പറത്തിയായിരുന്നു വാസുവിന്റെ നിയമനം.
- Also Read വനിതാ പ്രധാനമന്ത്രിയുള്ള രാജ്യം, എന്നിട്ടും സ്ത്രീകൾക്ക് സുരക്ഷ വേണ്ട: ഇസ്തംബുൾ കൺവൻഷന് എന്തു പറ്റി? യൂറോപ്പിന്റെയും പുരോഗമനം നഷ്ടമാകുന്നോ?
അര്‍ധജുഡീഷ്യല്‍ പദവിയിലുള്ള ആളെന്ന നിലയിലാണ് 2010ല്‍ ആണ് ഇടതുസര്‍ക്കാര്‍ വാസുവിനെ ദേവസ്വം കമ്മിഷണര്‍ ആയി നിയമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴായിരുന്നു വാസുവിനെ കമ്മിഷണര്‍ തസ്തികയിലേക്കു പരിഗണിച്ചത്. രണ്ടു തവണ ദേവസ്വം കമ്മിഷണര്‍ ആയിരുന്ന വാസു ശക്തമായ പാര്‍ട്ടി പിന്തുണയോടെയാണ് 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. കമ്മിഷണര്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങി ഏഴു മാസത്തിനുള്ളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വാസു തിരിച്ചെത്തിയത് പാര്‍ട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിരുന്നു. English Summary:
CPM Under Scrutiny After N. Vasu\“s Arrest: The Special Investigation Team (SIT) arrested N.Vasu, former Devaswom Board President, in connection with the Sabarimala gold theft case, leading to political turmoil. |