കാസർകോട് ∙ പ്രതിഷേധം നിലനിൽക്കെ ദേശീയ പാതയിൽ കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം. ഇതു സംബന്ധിച്ച് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകി. വിജ്ഞാപന പ്രകാരം എൻഎച്ച് 66 ൽ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയ പാത ഉപയോഗത്തിന് നവംബർ 12ന് രാവിലെ 8 മണിമുതൽ ടോൾ നിലവിൽ വരുമെന്നാണ് പറയുന്നത്.
- Also Read കൊച്ചിയിൽ ആയാ റാം ഗയാ റാം, മറുകണ്ടം ചാടി സ്ഥാനാർഥികൾ; ചാക്കിട്ടുപിടിച്ച് രാഷ്ട്രീയ പാർട്ടികൾ
ഒരു ഭാഗത്തേക്ക് കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടർ വെഹിക്കിൾ എന്നിവയ്ക്ക് 85 രൂപയാണ് ടോൾ. മിനി ബസുകൾക്ക് 140 രൂപയും ബസുകൾക്കും ട്രക്കുകൾക്കും 295 രൂപയും വ്യവസായിക വാഹനങ്ങൾക്ക് 320 രൂപയും എർത്ത് മൂവിങ് എക്യുപ്മെന്റ്, മൾട്ടി ആക്സിൽ വെഹിക്കിൽ എന്നിവയ്ക്ക് 460 രൂപയും ഏഴും അതിൽ കൂടുതൽ ആക്സിലുകളുള്ള വാഹനങ്ങൾക്ക് 560 രൂപയുമാണ് ടോൾ. പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസ നിരക്ക് 340 രൂപ ആയിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
- Also Read കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിൽ
അതേസമയം ടോൾ പ്ലാസയ്ക്ക് എതിരെ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് ചേരുന്നുണ്ട്. ചെയർമാൻ എ.കെ. അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ടോൾ പിരിവ് ആരംഭിക്കുന്ന ബുധനാഴ്ച തന്നെയാണ് ടോൾ പ്ലാസയ്ക്കെതിരെ സമരസമിതി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് നൽകിയിട്ടുള്ള അപ്പീൽ ഹർജിയിൽ വിധി വരുന്നത്. കോടതി വിധി അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് അതേ ദിവസം തന്നെ ടോൾ പിരിവ് തുടങ്ങാൻ ദേശീയ പാത അതോറിറ്റി തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
ടോൾ പ്ലാസ നിലവിൽ തലപ്പാടിയിൽ ആണ്. അവിടെ നിന്നു ആരിക്കാടിയിലേക്ക് 22 കിലോമീറ്റർ മാത്രമാണുള്ളത്. ഇത്രയും ദൂരത്തിനിടയിൽ 2 ടോൾ പ്ലാസകൾ പാടില്ലെന്നു നിയമം ഉണ്ടായിരിക്കെയാണ് ദേശീയപാത തലപ്പാടി– ചെർക്കള ഒന്നാം ഘട്ട നിർമാണ പ്രവൃത്തി പൂർത്തിയായതോടെ ടോൾ ഗേറ്റ് നിർമിച്ചത്. ഇതിനെതിരെയാണ് ആക‍്ഷൻ കമ്മിറ്റി കോടതിയെ സമീപിച്ചത്. ആരിക്കാടിയിലെ ടോൾ പ്ലാസ താൽക്കാലികമാണ് എന്നാണു ദേശീയപാത അതോറിറ്റിയുടെ വാദം. ദേശീയപാത രണ്ടാം റീച്ചിലെ ടോൾ പ്ലാസ നിർമാണ പ്രവൃത്തി പൂർത്തിയാകുന്നതു വരെ ആരിക്കാടിയിൽ നിന്നു ചുങ്കം പിരിക്കാനാണു ദേശീയപാത അതോറിറ്റിയുടെ നിലവിലെ തീരുമാനം. ഇതു കുമ്പള, മംഗൽപാടി, മഞ്ചേശ്വരം, മൊഗ്രാൽ പുത്തൂർ, ഉൾപ്പെടെയുള്ള പഞ്ചായത്തുകളുടെ പരിധിയിലെ വ്യാപാരികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനു വാഹനയുടമകൾക്കാണ് ഏറെ ദുരിതമാകുന്നത്. ഇരുഭാഗങ്ങളിലേക്കും വാഹനങ്ങളുമായി പോകുമ്പോൾ ടോളിനായി വൻതുക നൽകേണ്ടി വരുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. 22 കിലോമീറ്റർ സഞ്ചരിക്കുന്നതിനിടെ രണ്ട് തവണ ടോൾ നൽകേണ്ടി വരുമെന്നതാണ് പ്രദേശവാസികൾ പറയുന്നത്. English Summary:
Arikady Toll Plaza: Toll collection at Arikkadi toll plaza is facing protests due to its proximity to another toll plaza. |