search

‘സ്ഫോടനം ഐ 20 കാറിൽ, സാധ്യമായ എല്ലാ അന്വേഷണവും നടത്തും’: ദുരന്തഭൂമിയിൽ അമിത് ഷാ

Chikheang 3 hour(s) ago views 686
  

  



ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്ഫോടനവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ അന്വേഷണവും നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തെ കുറിച്ച് ഡൽഹി പൊലീസ് കമ്മിഷണറുമായും സ്പെഷൽ ബ്രാഞ്ച് മേധാവിയുമായും സംസാരിച്ചു. എല്ലാ പ്രധാന അന്വേഷണ ഏജൻസികളും സ്ഥലത്ത് ഉണ്ടെന്ന് സ്ഥിരീകരിച്ചതായും അമിത് ഷാ പറഞ്ഞു. സ്ഫോടന സ്ഥലവും പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും അദ്ദേഹം സന്ദർശിച്ചു.  

  • Also Read ‘എല്ലാവരും മരിക്കാൻ പോകുന്നുവെന്ന് തോന്നി, മുന്നിൽ തീഗോളം; റോഡിൽ ചിന്നിച്ചിതറി ശരീരഭാഗങ്ങൾ’–വിഡിയോ   
  ഡൽഹി സ്ഫോടനം നടന്നത് ഇവിടെ (Infographics: Manorama Online/ Google Maps)

‘‘ഇന്ന് വൈകിട്ട് 7 മണിയോടെ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ ഒരു ഹ്യുണ്ടേയ് ഐ 20 കാറിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ചില കാൽനടയാത്രക്കാർക്ക് പരുക്കേൽക്കുകയും ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ചിലരുടെ ജീവൻ നഷ്ടപ്പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ഫോടന വിവരം ലഭിച്ച് 10 മിനിറ്റിനുള്ളിൽ ഡൽഹി ക്രൈം ബ്രാഞ്ചിൽ നിന്നും ഡൽഹി സ്പെഷൽ ബ്രാഞ്ചിൽ നിന്നുമുള്ള ടീമുകൾ സ്ഥലത്തെത്തി.  

  • Also Read തെരുവുവിളക്കുകൾ തകർന്നു, കാറുകൾ തെറിച്ചു പോയി; പതിയെ വന്ന വാഹനം നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറി   


ഫൊറൻസിക് ഉദ്യോഗസ്ഥർക്കൊപ്പം എൻഎസ്ജി, എൻഐഎ ടീമുകളും ഇപ്പോൾ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള എല്ലാ സിസിടിവി ക്യാമറകളും പരിശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി കമ്മിഷണറുമായും സ്പെഷൽ ബ്രാഞ്ച് ഇൻ ചാർജുമായും ഞാൻ സംസാരിച്ചിട്ടുണ്ട്. അവർ രണ്ടുപേരും സംഭവസ്ഥലത്തുണ്ട്. എല്ലാ സാധ്യതകളും ഞങ്ങൾ പരിശോധിക്കുന്നുണ്ട്. എല്ലാ സാധ്യതകളും കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്തും’’ – അമിത് ഷാ പറഞ്ഞു.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Amit Shah at Red Fort Blast Site: Delhi Red Fort blast investigation is underway following the incident involving a Hyundai i20 car near the Red Fort. Authorities are exploring all possible angles and conducting a comprehensive investigation to determine the cause and those responsible.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160352