search

ഇവരിൽ ഒരാളാകുമോ മേയർ ? പുതുമുഖമോ, യുവമുഖമോ, മുൻ മന്ത്രിയുടെ മകളോ ! കണ്ണൂരിൽ മുന്നണികളിൽ ‘സസ്പെൻസ്’

LHC0088 3 hour(s) ago views 239
  



കണ്ണൂർ കോർപറേഷനിൽ അപ്രതീക്ഷിത മേയർ വരുമോ ? ഈ ചോദ്യത്തിനു കാരണം മുന്നണികൾ ഇതുവരെ മേയർ സ്ഥാനാർഥിയുടെ കാര്യത്തിൽ മനസു തുറന്നിട്ടില്ലെന്നതാണ്. പാർട്ടികളിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഭരണം നിലനിർത്താൻ യുഡിഎഫും തിരിച്ചു പിടിക്കാൻ എൽഡിഎഫും  തന്ത്രങ്ങളൊരുക്കുന്നു. 2015ൽ കോർപറേഷന്റെ ആദ്യ മേയർ ആയത് സിപിഎമ്മിലെ ഇ.പി. ലത ആയിരുന്നു. കണ്ണൂർ നഗരത്തിന് അത്ര പരിചിതമല്ലാതിരുന്ന ലത പ്രത്യേക സാഹചര്യത്തിൽ മേയറാകുകയായിരുന്നു. മേയർ സ്ഥാനത്തേക്ക് ഇരു മുന്നണികളിലും പല പേരുകളും ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായി പുതുമുഖം വരാനും സാധ്യത.  

  • Also Read ‘മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും മേയറായി ചരിത്രമെഴുതുമ്പോൾ’: വികാരനിർഭരമായ കുറിപ്പുമായി ആര്യ   


∙ മുൻ മന്ത്രിയുടെ മകൾ, ഡപ്യൂട്ടി മേയർ‌ യുഡിഎഫിൽ തിരക്കിട്ട ചർച്ച

ഡപ്യൂട്ടി മേയറായ പി. ഇന്ദിരയ്ക്കാണ് കോൺഗ്രസിൽ മേയർ സ്ഥാനത്തേക്ക് മുൻതൂക്കം. ദീർഘകാലമായി കോർപറേഷൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇവർക്ക് നഗരത്തിലെ ആളുകളുമായി അടുത്ത ബന്ധമുണ്ട്. മുൻ മന്ത്രി എൻ. രാമകൃഷ്ണന്റെ മകളും കെപിസിസി അംഗവുമായ അമൃത രാമകൃഷ്ണനും മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റായ ശ്രീജ മഠത്തിലിന്റെ പേരും ചർച്ചയിലുണ്ട്.   

  • Also Read ആര്യ ഇല്ല, മേയറാകാൻ മൂന്ന് ഏരിയ സെക്രട്ടറിമാർ; തിരുവനന്തപുരം കോര്‍പറേഷനില്‍ എൽഡിഎഫ് സ്ഥാനാർഥികളായി   

    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മേയർ സ്ഥാനം ലീഗിനും അവകാശപ്പെട്ടതാണ്. പി. ഷമീമയുടേയും കെ. സാബിറയുടേയും പേരുകളാണ് നിലവിൽ ഉയർന്നു കേൾക്കുന്നത്. ഡപ്യൂട്ടി മേയർ ആയിരുന്ന കെ. ഷബീല ഇത്തവണ മത്സരിക്കാനില്ലെന്നാണ് വിവരം. മുൻ നഗരസഭാ അധ്യക്ഷ റോഷ്ണി ഖാലിദിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

∙ വീണ്ടും സുകന്യ, യുവാക്കളിൽ ചിത്തിര

  • Also Read നിർണായകം വനിതാ വോട്ടർമാർ; സ്ഥാനാർഥിയാകാനുള്ള യോഗ്യത എന്ത് ? വോട്ടു ചെയ്യാൻ ഈ രേഖകൾ മതി   


സിപിഎമ്മിൽ ധാരണ ആയിട്ടില്ല. കഴിഞ്ഞ തവണ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച എൻ. സുകന്യയ്ക്കാണ് മുൻതൂക്കം. നിലവിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സുകന്യയെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ആലോചനയുള്ളതിനാൽ കോർപറേഷനിലേക്ക് മത്സരിപ്പിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ചേലോറ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രകാശിനിയുടെ പേരും പരിഗണനയിലുണ്ട്. അതേസമയം യുവജനങ്ങൾക്ക് അവസരം നൽകാൻ പാർട്ടി തീരുമാനിച്ചാൽ താളിക്കാവ് ഡിവിഷൻ മെംബറായ ചിത്തിര ശശിധരനെ പരിഗണിക്കാനായിരിക്കും സാധ്യത. വനിതാ കമ്മിഷൻ അഭിഭാഷക പാനൽ അംഗവുമാണ് ചിത്തിര. പുതുമുഖങ്ങൾക്ക് പ്രാധാന്യമുള്ള സ്ഥാനാർഥി പട്ടികയായിരിക്കും സിപിഎം പ്രഖ്യാപിക്കുകയെന്നാണു സൂചന. അതിനാൽ ചിത്രത്തിലില്ലാത്ത ആളുകൾ മേയർ സ്ഥാനാർഥിയായി വരാനും സാധ്യത വളരെ കൂടുതലാണ്.  

∙  10 വർഷം മൂന്ന് വനിതാ മേയർമാർ

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ. രാഗേഷിന്റെ നേതൃത്വത്തിലുള്ള രാജീവ് ജി കൾച്ചറൽ ഫോറം തിരഞ്ഞെടുപ്പിൽ എല്ലാ ഡിവിഷനിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടവരും കോൺഗ്രസിൽ അസംതൃപ്തി ഉള്ളവരും രാജീവ് ജി കൾച്ചറൽ ഫോറത്തിനൊപ്പം നിൽക്കാനാണ് സാധ്യത. കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട നിലവിലെ കൗൺസിലർ കെ.പി. അനിതയാകും രാജീവ് ജി കൾച്ചറൽ ഫോറത്തിന്റെ മേയർ സ്ഥാനാർഥി. ബിജെപിയിൽ അർച്ചന വണ്ടിച്ചാലിന്റെ പേരാണ് മേയർ സ്ഥാനാർഥിയായി പരിഗണിക്കുന്നത്. 10 വർഷത്തിനിടെ കോർപറേഷനിൽ 5 മേയർമാരുണ്ടായി. ഇതിൽ മൂന്നും വനിതകളാണ്.  

ഒരു എൽഡിഎഫ് മേയറും നാല് യുഡിഎഫ് മേയർമാരും കോർപറേഷൻ ഭരിച്ചു. 2015ൽ കോർപറേഷൻ ആയപ്പോൾ ആദ്യം മേയറായത് സിപിഎമ്മിലെ ഇ.പി. ലതയാണ്. പിന്നീട് യുഡിഎഫ് അധികാരം പിടിച്ചപ്പോൾ കോൺഗ്രസിലെ സുമ ബാലകൃഷ്ണനും ലീഗിലെ സി. സീനത്തും മേയർമാരായി.  2020ൽ യുഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ കോൺഗ്രസിലെ ടി.ഒ. മോഹനൻ മേയറായി. മൂന്നുവർഷം കഴിഞ്ഞപ്പോൾ മുസ്‌ലിം ലീഗിലെ മുസ്‌ലിഹ് മഠത്തിലിന് അധികാരം കൈമാറുകയായിരുന്നു. ഈ ഭരണ സമിതിയിൽ ആദ്യം ലീഗിലെ കെ. ഷബീലയും പിന്നീട് കോൺഗ്രസിലെ പി. ഇന്ദിരയും ഡപ്യൂട്ടി മേയർമാരായി. English Summary:
Kannur Mayor Election: Kannur Mayor Election is seeing suspense as alliances haven\“t revealed their candidates. Discussions are in the final stages as UDF aims to retain power and LDF seeks to regain it.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158495