search

കോഴിക്കോട്ട് നാടകീയ നീക്കം; മേയർ പങ്കെടുത്ത ചടങ്ങിൽ കോൺഗ്രസ് കൗൺസിലറുടെ രാജി, ഇനി ആം ആദ്മി പാർട്ടിയിൽ

Chikheang 1 hour(s) ago views 915
  



കോഴിക്കോട് ∙ നടക്കാവ് വാർഡിലെ കോൺഗ്രസ് കൗൺസിലർ അൽഫോൺസ മാത്യു കൗൺസിലർ സ്ഥാനം രാജിവച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു. മണ്ഡല പുനർനിർണയത്തിൽ നടക്കാവ് വാർഡിന്റെ ചില ഭാഗങ്ങൾ ഉൾപ്പെട്ട മാവൂർ റോഡ് വാർഡിൽ ആം ആദ്മി സ്ഥാനാർഥിയായി മൽസരിക്കാനാണ് തീരുമാനം.

  • Also Read ബിജെപി ഹാട്രിക് തടയാൻ യുഡിഎഫ്, എൽഡിഎഫ് പ്രതീക്ഷ ചിറ്റൂർ മോഡലിൽ; ഈ നഗരസഭ മുന്നണികൾക്ക് ‘നിർണായകം’   


പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന മേയർ ബീന ഫിലിപ്പിന് വേദിയിൽ കയറിയാണ് അൽഫോൺസ നാടകീയമായി രാജിക്കത്ത് നൽകിയത്. മുൻ മേയർ കൂടിയായ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വേദിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഇത്. കോർപറേഷനിൽ രാവിലെ പത്തുമണിയോടെ എത്തിയെങ്കിലും കോർപറേഷൻ സെക്രട്ടറി ലീവിൽ ആയതിനാൽ രാജി സമർപ്പിക്കാൻ ആയില്ലെന്നും അതിനാലാണ് മേയർ പങ്കെടുത്ത വേദിയിൽ എത്തി രാജി നൽകിയതെന്നും അൽഫോൺസ പ്രതികരിച്ചു. വേദിയിൽ ഉണ്ടായിരുന്ന കോർപറേഷൻ ഡപ്യൂട്ടി സെക്രട്ടറിക്ക് കത്തിന്റെ പകർപ്പ് നൽകാൻ പറഞ്ഞതു പ്രകാരം അതും കൈമാറിയെന്ന് അവർ വ്യക്തമാക്കി. ചെറുപുഞ്ചിരിയോടെയാണ് മേയർ ബീന ഫിലിപ് കൗൺസിലറുടെ രാജിക്കത്ത് വായിച്ചത്.  

  • Also Read നിങ്ങളുട‍െ നാട്ടിലെ വാർഡുകളുടെ എണ്ണം കുതിച്ചുകയറിയത് അറിഞ്ഞോ? വോട്ടർമാർ ഇത്തവണ കുറയും; അറിയേണ്ടതെല്ലാം ഗ്രാഫിക്സിൽ   


45 വർഷമായി ഇടതുപക്ഷം ഭരിക്കുന്ന കോർപറേഷനിൽ ഇടതു–വലതു മുന്നണികളിലെ സ്ത്രീകളായ ജനപ്രതിനിധികളെ ഡമ്മികളാക്കി ഭരിക്കുകയാണെന്നും അതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും അൽഫോൺസ പറഞ്ഞു. രാജിക്കത്ത് നൽകിയ ശേഷം വേദിയിൽ നിന്നിറങ്ങിയ അൽഫോൺസയെ പാർട്ടിയുടെ തൊപ്പിയും ബാഡ്ജും ധരിപ്പിച്ചാണ് ആം ആദ്മി പ്രവർത്തകർ സ്വീകരിച്ചത്.  
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കോഴിക്കോട് പല വാർഡുകളിലും ഇത്തരത്തിൽ ആം ആദ്മിയിലേക്ക് കൂടുതൽ പ്രവർത്തകർ എത്തുമെന്നും തൃശൂരിലും എറണാകുളത്തുമെല്ലാം ഇത്തരത്തിൽ ട്വിസ്റ്റ് സംഭവിക്കുമെന്നും അൽഫോൺസയെ സ്വീകരിച്ച ശേഷം ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ വിനോദ് മാത്യു വിൽസൺ പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയുടെ ‘ഓപ്പറേഷൻ ചൂലി’നാണ് ഇതിലൂടെ തുടക്കം ഇടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ചാലപ്പുറം സീറ്റ് സിഎംപിക്ക് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.അയൂബ് ഉൾപ്പെടെ മണ്ഡലം, ബൂത്ത് ചുമതലയിലുള്ള 12 ഭാരവാഹികൾ രാജിക്കൊരുങ്ങി. സ്ഥാനാർഥികൾക്ക് സീറ്റ് നൽകാത്തതിലല്ല, കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ഘടകകക്ഷിക്ക് നൽകിയതിലാണ് പ്രതിഷേധമെന്നാണ് സീറ്റു ചർച്ചകൾക്കായി രാവിലെ ഡിസിസി ഓഫിസിലുണ്ടായിരുന്ന രമേശ് ചെന്നിത്തലയെയും മറ്റും കണ്ട ശേഷം അയൂബിന്റെ പ്രതികരണം. തിങ്കളാഴ്ച രാത്രിയോടെ ആവശ്യങ്ങളിൽ നടപടിയുണ്ടായില്ലെങ്കിൽ രാജി ഉൾപ്പെടെയുള്ള തീരുമാനങ്ങളിലേക്ക് കടക്കുമെന്ന് ഇവർ പറഞ്ഞു.

കോഴിക്കോട് കോർപറേഷനിലെ ചാലപ്പുറം, നടുവട്ടം വാർഡുകളിൽ  യുഡിഎഫ് സ്ഥാനാർഥികളായി സിഎംപിയുടെ വി.സജീവിനെയും കെ.വി.പ്രജീഷിനെയും സിഎംപി ജില്ലാ കൗൺസിലും രാവിലെ പ്രഖ്യാപിച്ചു. സിഎംപിയുടെ നിയന്ത്രണത്തിലുള്ള സർവീസ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്ന വാർഡ് കൂടിയാണ് ചാലപ്പുറം. സിഎംപിക്ക് വാർഡ് നൽകിയതിനെതിരെ ഇവിടെ നേരത്തേ ഫ്ലെക്സ് ബോർഡുകളും മറ്റും ഉയർന്നിരുന്നു. കോൺഗ്രസ് – 49, മുസ്‌ലിം ലീഗ് – 25, സിഎംപി – രണ്ട് എന്നിങ്ങനെ മൊത്തം 76 സീറ്റ് ഭാഗം വച്ചാണ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കാൻ ധാരണയായത്.

ഇതിനിടെ കോൺഗ്രസിന്റെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പ്രധാന സാമുദായിക നേതാക്കളെ കണ്ട് പിന്തുണ ഉറപ്പിക്കുന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു. രാവിലെ സമസ്ത ഓഫിസിൽ പ്രാതൽ കഴിച്ച അദ്ദേഹം ഒരു മണിക്കൂറോളം സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ അധ്യക്ഷൻ ജഫ്രി മുത്തുക്കോയ തങ്ങളുമായി ചർച്ച നടത്തി. കോഴിക്കോട് എത്തുമ്പോൾ ചെന്നിത്തല സാധാരണ കാണാറുണ്ടെന്നും പിന്തുണ സംബന്ധിച്ച് ചർച്ച നടന്നില്ലെന്നുമാണ് ഇതേക്കുറിച്ച് ജഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചത്. സൗഹൃദ സന്ദർശനം എന്നാണ് ചെന്നിത്തല സമസ്ത ഓഫിസിൽ നിന്ന് മടങ്ങവേ പറഞ്ഞത്.  English Summary:
Congress Councillor\“s Dramatic Resignation in Kozhikode: Congress Councillor Resigns In Kozhikode, joining Aam Aadmi Party.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277