search

പാർട്ടി പരിശീലനത്തിന് രാഹുൽ ഗാന്ധി വൈകിയെത്തി; ‘കടുത്ത ശിക്ഷ’ നൽകി പരിശീലകൻ, 10 തവണ പുഷ് അപ്പ്

deltin33 2026-2-12 11:08:27 views 443
  



ഭോപാൽ ∙ മധ്യപ്രദേശിലെ പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ വൈകിയെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കടുത്ത ശിക്ഷ. 10 പുഷ് അപ്പാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന് എടുക്കേണ്ടി വന്നത്. അദ്ദേഹത്തിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ്അപ്പ് ചലഞ്ചിന്റെ ഭാഗമായി. മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയായ സംഘടൻ സൃഷ്ടി അഭിയാൻ എന്ന പരിപാടിക്കിടെയാണ് സംഭവം.  

  • Also Read ബിഹാറിൽ പരസ്യ പ്രചാരണം അവസാനിച്ചു; രണ്ടാംഘട്ട വിധിയെഴുത്ത് മറ്റന്നാൾ   


ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നിന്നാണ് രാഹുൽ ഗാന്ധി പാർട്ടി പരിപാടിക്കെത്തിയത്. പരിശീലന പരിപാടിയിൽ വൈകി വരുന്നവർക്ക് ശിക്ഷാ നടപടിയുണ്ടെന്ന് പരിശീലനത്തിന്റെ ചുമതലക്കാരനായ സച്ചിൻ റാവു രാഹുൽ ഗാന്ധിയോട് പറഞ്ഞു. ഇതോടെ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച രാഹുൽ, സച്ചിൻ റാവുവിന്റെ നിർദേശ പ്രകാരം 10 പുഷ് അപ്പ് എടുക്കുകയായിരുന്നു.  

  • Also Read പാഡിന്റെ ചിത്രം അയച്ചുതരാൻ പറഞ്ഞ രാജ്യത്ത് കർണാടക കാണിച്ച ധൈര്യം: വിപ്ലവമാകുമോ ആർത്തവ അവധി അതോ ‘എക്സ്ക്യൂസോ?’   


രാഹുൽ ഗാന്ധി തന്റെ സ്ഥിരം വേഷമായ വെള്ള ടീഷർട്ടും പാന്‍റ്സുമായിരുന്നു ധരിച്ചിരുന്നത്. രാഹുലിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ് അപ്പ് എടുത്തു. പരിശീലന ചടങ്ങിൽ ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ലക്ഷ്യം വച്ച് വോട്ട് ചോരി ആരോപണങ്ങൾ രാഹുൽ ഗാന്ധി ആവർത്തിച്ചു. മധ്യപ്രദേശ് തിരഞ്ഞെടുപ്പിലും സമാനമായ ക്രമക്കേടുകൾ നടന്നുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Madhya Pradesh Congress Training: Rahul Gandhi faced a unique \“punishment\“ for arriving late to a party training session. The Lok Sabha opposition leader was tasked with doing ten push-ups as a consequence for his tardiness.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478131