search

ബിഹാറിൽ പരസ്യ പ്രചാരണം അവസാനിച്ചു; രണ്ടാംഘട്ട വിധിയെഴുത്ത് മറ്റന്നാൾ

cy520520 1 hour(s) ago views 310
  



പട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം മറ്റന്നാളാണ് വോട്ടിങ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ പോളിങ് ബൂത്തിലേക്കെത്തുന്നത്. നവംബർ 6ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 64.46 ശതമാനമായിരുന്നു പോളിങ്.  

  • Also Read ആര്‍.ശ്രീലേഖ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി; ശാസ്തമംഗലത്ത് മത്സരിക്കും   


അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വിവിധയിടങ്ങളിൽ റാലികൾ‌ നടന്നു. ഇന്ത്യ സഖ്യം നുഴഞ്ഞുകയറ്റക്കാർക്ക് ഇടനാഴി ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണ റാലിക്കിടെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ വ്യാവസായിക ഇടനാഴി ഒരുക്കുമ്പോൾ ഇന്ത്യ സഖ്യം നുഴഞ്ഞുകയറ്റക്കാർക്കുള്ള ഇടനാഴി ഒരുക്കുകയാണ്. രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

  • Also Read പാഡിന്റെ ചിത്രം അയച്ചുതരാൻ പറഞ്ഞ രാജ്യത്ത് കർണാടക കാണിച്ച ധൈര്യം: വിപ്ലവമാകുമോ ആർത്തവ അവധി അതോ ‘എക്സ്ക്യൂസോ?’   


അതേസമയം, വോട്ട് കൊള്ള ആരോപണവുമായി ബിജെപിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരി പിടിക്കപ്പെടുമെന്ന് പ്രചാരണ റാലിയിൽ അദ്ദേഹം പറഞ്ഞു. മോദിക്കും ഷായ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടുകൊള്ള ആരോപണത്തിൽ മറുപടിയില്ല. സത്യം എന്താണെന്ന് ഇപ്പോൾ ജനങ്ങളുടെ മുന്നിലുണ്ട് –രാഹുൽ ഗാന്ധി പറഞ്ഞു.  
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘‘ബിഹാർ വികസനത്തിലേക്കു നയിക്കപ്പെടണോ ജംഗിൾ രാജിലേക്കു നീങ്ങണോയെന്ന് വോട്ടർമാർ തീരുമാനിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഗയയിൽ നടത്തിയ റാലിയിൽ പറഞ്ഞു. ബിഹാറിനെ മുന്നോട്ട് വികസനത്തിലേക്കു നയിക്കണോ പിന്നോട്ട് ജംഗിൾ രാജിലേക്കു നയിക്കണോ എന്നു വോട്ടർമാർ തീരുമാനിക്കണം. ഇന്ത്യ ഒരു വികസിത രാജ്യമാകാൻ പോവുകയാണ്. ഇന്ത്യ വികസിതമാകുമ്പോൾ ബിഹാറും വികസിതമാകുമെന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ്’’ – രാഹുൽ ഗാന്ധി പറഞ്ഞു. English Summary:
Bihar Elections Phase 2: Bihar Election focuses on the conclusion of the Bihar Assembly Elections\“ second phase campaign. Voters are preparing to cast their ballots, deciding whether Bihar will move towards development or regress to \“Jungle Raj\“.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156100