search

ബെംഗളൂരു–എറണാകുളം വന്ദേഭാരത്: ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കിൽ വ്യത്യാസം; നിരക്കുകൾ ഇങ്ങനെ

LHC0088 2 hour(s) ago views 758
  

  

  

  



ബെംഗളൂരു ∙ 11നു പതിവ് സർവീസ് ആരംഭിക്കുന്ന കെഎസ്ആർ ബെംഗളൂരു–എറണാകുളം ജംക്‌ഷൻ വന്ദേഭാരതിന്റെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിന്റെ ടിക്കറ്റുകളാണു വേഗത്തിൽ വിറ്റു തീർന്നത്. 8 കോച്ചുകളുള്ള ട്രെയിനിൽ 7 ചെയർകാറുകൾ, 1 എക്സിക്യൂട്ടീവ് ചെയർകാർ എന്നിവയിലായി 600 പേർക്കു യാത്ര ചെയ്യാം. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണു സർവീസ്.   കെആർ പുരം സ്റ്റേഷനിലെത്തി പ്പോൾ ബാംഗ്ലൂർ കേരളസമാജം പ്രവർത്തകർ നൽകിയ സ്വീകരണം.

ഇരുവശങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലും വ്യത്യാസമുണ്ട്. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിൽ (സിസി) ഭക്ഷണം ഉൾപ്പെടെ 1655 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ (ഇസി) 3015 രൂപയുമാണു നിരക്ക്. ചെയർകാറിൽ അടിസ്ഥാന നിരക്കായ 1144 രൂപയ്ക്കൊപ്പം 40 രൂപ റിസർവേഷൻ, 45 രൂപ സൂപ്പർഫാസ്റ്റ്, 62 രൂപ ജിഎസ്ടി, 364 രൂപ കേറ്ററിങ് നിരക്ക് എന്നിവ കൂടി നൽകണം. ഇസിയിൽ കേറ്ററിങ് നിരക്ക് 419 രൂപയാണ്. ഭക്ഷണം വേണ്ടാത്തവർക്ക് കേറ്ററിങ് നിരക്കിൽ ഇളവ് ലഭിക്കും. എറണാകുളം ജംക്‌ഷൻ– കെഎസ്ആർ ബെംഗളൂരു വന്ദേഭാരതിന്റെ ചെയർകാറിൽ 1615 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2980 രൂപയുമാണു നിരക്ക്. കേറ്ററിങ് ചാർജ് യഥാക്രമം 323 രൂപയും 384 രൂപയുമാണ്.   എറണാകുളം ജംക്‌ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് ഉദ്ഘാടന എക്സ്പ്രസ് കെആർ പുരം സ്റ്റേഷനിലെത്തിപ്പോൾ.

∙ കെഎസ്ആർ ബെംഗളൂരു–എറണാകുളം വന്ദേഭാരതിലെ (26651) റിസർവേഷൻ, കേറ്ററിങ്, ജിഎസ്ടി ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്കുകൾ. (ചെയർകാർ, ബ്രാക്കറ്റിൽ എക്സിക്യൂട്ടീവ് ചെയർകാർ)
സേലം– 850 രൂപ (1580), ഈറോഡ്–960 രൂപ (1800), തിരുപ്പൂർ–1040 രൂപ (1960), കോയമ്പത്തൂർ –1115 രൂപ(2120), പാലക്കാട്–1195 രൂപ (2275), തൃശൂർ–1340 രൂപ (2580).

എറണാകുളം –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് (26652) ടിക്കറ്റ് നിരക്ക്
തൃശൂർ– 440 (830), പാലക്കാട് –605 (1145), കോയമ്പത്തൂർ–705 (1340), തിരുപ്പൂർ –790 (1515), ഈറോഡ് –865 (1670), സേലം–965 (1855), കെആർ പുരം –1600 (2945).   വന്ദേഭാരത് എക്സ്പ്രസിന് കെഎസ്ആർ സ്റ്റേഷനിൽ കർണാടക കേരള ട്രാവലേഴ്സ് ഫോറത്തിന്റെ (കെകെടിഎഫ്) നേതൃത്വത്തിൽ നൽകിയ സ്വീകരണം.

സ്റ്റോപ്പുകളും സമയവും
∙കെഎസ്ആർ ബെംഗളൂരു–എറണാകുളം വന്ദേഭാരത് (26651)
രാവിലെ 5.10നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളം ജംക്‌ഷനിലെത്തും. കെആർ പുരം (5.25), സേലം (8.13), ഈറോഡ് (9), തിരുപ്പൂർ (9.45), കോയമ്പത്തൂർ (10.33), പാലക്കാട് (11.28), തൃശൂർ (12.28).

∙ എറണാകുളം ജംക്‌ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് (26652)
ഉച്ചകഴിഞ്ഞ് 2.20നു പുറപ്പെട്ടു രാത്രി 11നു ബെംഗളൂരുവിലെത്തും. തൃശൂർ (3.17), പാലക്കാട് (4.35), കോയമ്പത്തൂർ (5.20), തിരുപ്പൂർ (6.03), ഈറോഡ് (6.45), സേലം (7.18) കെആർ പുരം (10.23).

തിരുവനന്തപുരം യാത്രക്കാരെ പരിഗണിച്ച് സമയം മാറ്റണം: സുരേഷ് ഗോപി
കൊച്ചി മെട്രോ കോയമ്പത്തൂരിലേക്കു നീട്ടണമെന്നാണു തന്റെ അഭിപ്രായമെന്ന് വന്ദേഭാരതിൽ യാത്രികനായി എത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്തു നിന്നുള്ള വന്ദേഭാരത് യാത്രക്കാർക്കു കൂടി സൗകര്യപ്രദമായ രീതിയിൽ എറണാകുളം – ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമം മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഹയാത്രികരായ സ്കൂൾ കുട്ടികൾക്കു കേന്ദ്രമന്ത്രി മധുരം നൽകി.

  English Summary:
Vande Bharat Express ticket prices vary between Bangalore and Ernakulam. The Bangalore to Ernakulam Vande Bharat Express fare is different from the Ernakulam to Bangalore route, with variations in catering charges. Check the latest rates for chair car and executive chair car options.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158468