കോഴിക്കോട് ∙ വയനാട്ടിൽ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതി പൊലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി. ബത്തേരി പൊലീസ് തൃശൂരിൽ നിന്ന് പിടികൂടി വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സുഹാസ് (അപ്പു – 33) എന്ന പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞത്. കോഴിക്കോട് ചേവായൂരിന് സമീപമെത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് പൊലീസ് ജീപ്പ് നിർത്തിയ സമയത്താണ് ഇയാൾ രക്ഷപ്പെട്ടത്. പ്രതിക്കായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.
Also Read ഭാര്യയെ കൊലപ്പെടുത്തി, വ്യാജ ആത്മഹത്യാ കുറിപ്പ് തയാറാക്കി; 15 വർഷം ഒളിവിൽ; ഒടുവിൽ പ്രതി പിടിയിൽ
നിരവധി കവർച്ചാ കേസുകളിലും അക്രമക്കേസുകളിലും പ്രതിയാണ് തൃശൂർ ചന്ദ്രാപിന്നി സ്വദേശിയായ സുഹാസ്. ഈ മാസം നാലിന് രാത്രി പത്തു മണിയോടെ ബത്തേരി കല്ലൂരിന് സമീപം ദേശീയ പാത 766 ൽ കോഴിക്കോട് കാരാപ്പറമ്പ് സ്വദേശി സന്തോഷ്കുമാർ( 53), ഡ്രൈവർ ബാലുശ്ശേരി സ്വദേശി ജിനേഷ് (48) എന്നിവരെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതിയാണ് സുഹാസ്. എട്ടുപേരാണ് ഈ കേസിൽ പ്രതികളായിട്ടുള്ളത്.
Also Read ദക്ഷിണാഫ്രിക്ക എത്തുമ്പോൾ ഷമിയെ തഴഞ്ഞോ? ആകാശ്‌ദീപ് ഇടം നേടിയത് സ്പെഷലിസ്റ്റ് ആയി; ആഷസിൽ ഓസ്ട്രേലിയയെ അലട്ടുന്നതെന്ത്?
കാർ ഭാഗികമായി കുത്തിപ്പൊളിച്ച് കേടുപാടുകൾ വരുത്തി ഉപേക്ഷിച്ച നിലയിൽ മുള്ളൻകൊല്ലി തറപ്പത്തുകവലയിൽ സംസ്ഥാന അതിർത്തിക്കടുത്ത് അഞ്ചാം തീയതി പുലർച്ചെ കണ്ടെത്തുകയായിരുന്നു. ഈ വാഹനം കവർച്ച ചെയ്യാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് പുൽപള്ളി പാടിച്ചിറ, സീതാമൗണ്ട്, പുതുച്ചിറ വീട്ടിൽ രാജൻ(61) എന്നയാളെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറിന്റെ സീറ്റുകളും പിൻഭാഗവും ഡാഷ് ബോഡുമെല്ലാം കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ഇതിലെ ഡാഷ് ബോർഡ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് രാജനെ പിടികൂടിയത്. കുഴൽപണ ഇടപാടുകളാണോ അതോ മറ്റൊരു കാറിനായി ക്വട്ടേഷനെടുത്ത് കാത്തു നിന്ന് ആ കാറാണെന്നു കരുതി ആക്രമിക്കുകയായിരുന്നോ എന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെയാണ് കേസിൽ പിടികൂടിയ പ്രതി പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടത്.
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
MORE PREMIUM STORIES
English Summary:
The accused, Suhas, escaped while being transported by police after being arrested for attacking and stealing a vehicle from a Kozhikode native. An intensive search operation is underway to apprehend the fugitive.