വാഷിങ്‌ടൻ ∙ സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറായ്‌ക്കുമേൽ ചുമത്തിയിരുന്ന ഉപരോധം പിൻവലിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയൻ ആഭ്യന്തര മന്ത്രി അനസ് ഖത്താബിനു മേലുള്ള ഉപരോധവും പിൻവലിച്ചു. അടുത്ത ആഴ്‌ച വൈറ്റ്‌ഹൗസിൽ അഹ്മദ് അശ്ശറായുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു മുന്നോടിയായാണ് ട്രംപിന്റെ നടപടി. ആഗോള ഭീകരരായാണ് ഇരുവരെയും യുഎസ് പ്രഖ്യാപിച്ചിരുന്നത്. യുഎൻ രക്ഷാസമിതി വ്യാഴാഴ്‌ച ഇരുവരുടെയും ഉപരോധം പിൻവലിച്ചിരുന്നു. ഉപരോധം പിൻവലിക്കാനുള്ള പ്രമേയത്തെ 14 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ചൈന വിട്ടുനിന്നു.
Also Read വായു നില ഗുരുതരം: ഡൽഹിയിൽ ഓഫിസ് സമയക്രമത്തിൽ മാറ്റം
നവംബർ 10 ന് വൈറ്റ്‌ഹൗസിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ ഐഎസിനെതിരെ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ സിറിയ ചേരുന്ന കരാറിൽ അഹ്മദ് അശ്ശറാ ഒപ്പുവയ്‌ക്കുമെന്നാണ് വിവരം. സിറിയയ്‌ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ യുഎസിന്റെ സീസർ ആക്‌ട് പിൻവലിക്കുന്നതുൾപ്പെടെ രാജ്യത്തിന്റെ പുനർനിർമാണത്തിനായി അദ്ദേഹം യുഎസിന്റെ പിന്തുണ തേടുമെന്നും റിപ്പോർട്ടുകളുണ്ട്.
നാലുദിവസത്തെ മധ്യപൂർവദേശ സന്ദർശനത്തിനിടെ മേയിൽ അഹ്മദ് അശ്ശറായുമായി ട്രംപ് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ജിസിസി നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇടപെടലിനെ തുടർന്ന് സിറിയയ്‌ക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു അശ്ശറായുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച. ഡമാസ്കസുമായുള്ള യുഎസിന്റെ ബന്ധം സാധാരണ നിലയിലാക്കുന്നത് പരിഗണിക്കുമെന്നും ട്രംപ് വ്യക്‌തമാക്കിയിരുന്നു. 25 വർഷത്തിനു ശേഷമാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ തമ്മിൽ കൂടിക്കാഴ്ച നടന്നത്.
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന