search

മേയർ എഴുതി – മച്ചാൻ; വിവിധ ജില്ലകളിൽനിന്നു പ്രാദേശിക പദങ്ങളും പ്രയോഗങ്ങളും സമാഹരിക്കുക ലക്ഷ്യം

deltin33 Yesterday 11:04 views 669
  

  



കൊച്ചി ∙  ‘മച്ചാൻ’ എന്ന  കൊച്ചിയിലെ നാട്ടുവാക്കെഴുതി നൽകി മേയർ എം.അനിൽകുമാർ പ്രാദേശിക പദങ്ങൾ സമാഹരിക്കാനുള്ള ഹോർത്തൂസ് ‘പദ’യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഈ മാസം 27 മുതൽ 30 വരെ എറണാകുളം സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണു കേരളത്തിലെ കോളജ് ക്യാംപസുകളിൽനിന്ന് നാട്ടുവാക്കുകൾ പെറുക്കിയെടുക്കാനുളള ‘പദ’യാത്ര – പദങ്ങളുടെ യാത്ര – നടത്തുന്നത്.  

  • Also Read പ്രതിരോധത്തിന്റെ മുഴക്കം ഹോർത്തൂസിൽ; റാജി സുറാനി, റോളോ റോമിഗ്, മൈത്രി വിക്രമസിംഗെ എന്നിവരെത്തും   
  

ഹോർത്തൂസിന്റെ പ്രത്യേക വാഹനത്തിൽ ഒരുക്കിയിട്ടുള്ള പുസ്തകത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നാട്ടുഭാഷാ പദങ്ങളും പ്രയോഗങ്ങളും അവയുടെ അർഥവും എഴുതാം.  

ഓരോ 20 മൈലിലും ഇംഗ്ലിഷ് മാറുമെന്നു ബെർണാർഡ് ഷാ പറഞ്ഞതു പോലെ ഓരോ 10 കിലോമീറ്ററിലും മലയാളവും മാറുമെന്നു ചടങ്ങിൽ പങ്കെടുത്ത ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ പറഞ്ഞു. മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, ലുലു ഇന്ത്യ മീഡിയ കോ ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, മാർക്കറ്റിങ് വൈസ് പ്രസി‍ഡന്റ് വർഗീസ് ചാണ്ടി എന്നിവരും പങ്കെടുത്തു.  
    

  • അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Hortus \“Padayatra\“ Kicks Off in Kochi: Mayor Anilkumar Leads Initiative to Collect Local Malayalam Words
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470432