തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തിനു പുറമേ കൊല്ലം കോർപറേഷനിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുന്നിൽക്കയറി കോൺഗ്രസ്. കൊല്ലത്ത് 13 സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കൊല്ലം ഡവലപ്മെന്റ് അതോറിറ്റി ചെയർമാനായിരുന്ന ഐഎൻടിയുസി ജില്ലാ പ്രസിഡന്റും കെപിസിസി അംഗവുമായ എ.കെ.ഹഫീസിനെ യുഡിഎഫ് മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
Also Read ‘പിന്നിലെത്തി കഴുത്തിൽ പിടിച്ചു, നിലവിളക്ക് കൊണ്ട് തലയിൽ അടിച്ചു’: അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് വയോധിക
തിരുവനന്തപുരത്ത് ഇന്നലെ 15 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 48 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, കോൺഗ്രസ് സ്ഥാനാർഥികളുടെ എണ്ണം 63 ആയി. ആർഎസ്പി 5 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിഎംപി 3 പേരെയും. 101 അംഗ കോർപറേഷനിൽ യുഡിഎഫിന് 71 സ്ഥാനാർഥികളായി. കോൺഗ്രസ് 85 സീറ്റിൽ മത്സരിക്കാനാണു സാധ്യത.
ഭൂരിഭാഗം സ്ഥാനാർഥികളെയും പ്രഖ്യാപിച്ചതോടെ തിരുവനന്തപുരത്ത് കോൺഗ്രസ് പ്രചാരണത്തിനു തുടക്കമിട്ടു. കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചുമതല വഹിക്കുന്ന കെ.മുരളീധരൻ നയിക്കുന്ന വാഹനപ്രചാരണ ജാഥ 101 വാർഡുകളിലൂടെയും സഞ്ചരിക്കും. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ജനകീയ വിചാരണയാത്ര ഈ മാസം 12നു സമാപിക്കും.
ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
കോഴിക്കോട് കോർപറേഷനിൽ ഈ മാസം പത്തിന് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. മറ്റു കോർപറേഷനുകളിൽ ഘടകകക്ഷികളുമായുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും സീറ്റ് വിഭജനം സുഗമമായി പൂർത്തിയാക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
എത്രയും വേഗം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തീവ്രശ്രമത്തിലാണ് എൽഡിഎഫ്. സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാത്തതാണു തടസ്സം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്ന് കോർപറേഷനുകളിൽ പരമാവധി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണു ലക്ഷ്യം. തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാക്കും. മറ്റു കോർപറേഷനുകളിൽ ദിവസങ്ങൾക്കുള്ളിൽ ധാരണയുണ്ടാക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണു ബിജെപിയുടെ തീരുമാനം. കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളിൽ ഓരോ വാർഡിലും 3 പേരുകൾ വീതം ഇന്ന് കൈമാറും. കോർപറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും 3 പേർ വീതമുള്ള സാധ്യതാ പട്ടിക സംസ്ഥാന കോർ കമ്മിറ്റിയാണ് പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും തൃശൂരിൽ എം.ടി.രമേശുമാണ് പട്ടികയിൽ അന്തിമ ചർച്ച നടത്തുന്നത്.
നഗരസഭയിലെയും ബ്ലോക്ക് പഞ്ചായത്തിലെയും സാധ്യതാപട്ടിക ജില്ലാ കോർ കമ്മിറ്റിയിലാണ് പരിഗണിക്കുന്നത്. സംസ്ഥാന കോർ കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങൾ ജില്ലാ കമ്മിറ്റികളിൽ പങ്കെടുത്ത് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും. പഞ്ചായത്തുകളിലെ സ്ഥാനാർഥി നിർണയം മണ്ഡലം തലത്തിലാണു നടത്തുന്നത്. English Summary:
Kerala Local Body Polls: UDF Declares Mayoral Candidate for Kollam, Expands Thiruvananthapuram List