search

എസ്ഐആറോ തിരഞ്ഞെടുപ്പോ?;ഉത്തരവുകളിലൂടെ യുദ്ധം

deltin33 1 hour(s) ago views 377
  



തിരുവനന്തപുരം ∙ ഭരണഘടനയുടെ അനുഛേദം 324 അനുശാസിക്കുന്നതു പ്രകാരം എസ്ഐആർ നടപടികൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സേവനത്തിന് ഡപ്യൂട്ടേഷനിൽ നിയോഗിച്ച ബൂത്ത് ലവൽ ഓഫിസർമാരെ (ബിഎൽഒ) അതത് വകുപ്പുകൾ മറ്റ് ഔദ്യോഗിക ചുമതലകളിൽ നിന്നൊഴിവാക്കണമെന്ന് തിങ്കളാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ഉത്തരവിറക്കിയിരുന്നു.  

  • Also Read കോർപറേഷനുകളിൽ ഒരുമുഴം മുൻപേ യുഡിഎഫ്; അന്തിമ ചർച്ചകളിലേക്ക് എൽഡിഎഫ്, ബിജെപി   


ഇതോടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും സംസ്ഥാനത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. എന്യൂമറേഷൻ ഫോം വീടുകളിലെത്തി വിതരണം ചെയ്യുന്ന 31 ദിവസങ്ങളിൽ മറ്റൊരു ജോലിയും ഇവർക്കു നൽകരുതെന്നായിരുന്നു ഉത്തരവ്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു കണ്ടതോടെ രാത്രി വൈകി ഈ ഉത്തരവ് തിരുത്തി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ഉത്തരവ് ബാധകമല്ലെന്നായിരുന്നു ഭേദഗതി.

ഇന്ത്യൻ ഭരണഘടനയും സുപ്രീം കോടതി വിധികളും ഉദ്ധരിച്ച് ഇറക്കിയ ഉത്തരവിലൂടെയാണ് ഇന്നലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തിരിച്ചടിച്ചത്. ഭരണഘടനയിലെ 243കെ/243സെഡ്എ വ്യവസ്ഥകൾ പ്രകാരം രൂപീകരിച്ചതാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെന്നും കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾ നടത്തുന്ന തിരഞ്ഞെടുപ്പുകൾ ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് അതത് സംവിധാനങ്ങളിൽ സമാന സ്വഭാവത്തിലുള്ളതാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.  
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വരണാധികാരികളും ഉപവരണാധികാരികളുമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, സെക്ടറൽ ഓഫിസർമാർ, ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പരിശോധനകൾക്കും തിരഞ്ഞെടുപ്പ് പരിശീലനത്തിനുമായി നിയോഗിച്ച ഉദ്യോഗസ്ഥർ, പോളിങ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ആരുംതന്നെ എസ്ഐആർ ജോലി ചെയ്യാൻ പാടില്ലെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കർശനമായി ആവശ്യപ്പെട്ടിരിക്കുന്നത്. English Summary:
Election Commissions Clash: SIR vs. Local Body Polls Duty Dispute
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740