search

മുൻഗണനാ കാർഡ്: 10 ലക്ഷത്തിലേറെ പേരുടെ ഒഴിവുകൾ തുടരുന്നു; സൗജന്യ റേഷനിൽ ആശങ്ക

deltin33 1 hour(s) ago views 94
  



തിരുവനന്തപുരം ∙ മുൻഗണനാ റേഷൻ കാർഡിൽ ഉൾപ്പെടാൻ അർഹതയുള്ള 10 ലക്ഷത്തിലേറെ പേരുടെ ഒഴിവുകൾ തുടരുന്നതിൽ കേരളത്തിന് ആശങ്ക. ഇത്രയും പേർക്കുള്ള സൗജന്യ റേഷൻ വിഹിതത്തിന്റെ അലോട്മെന്റ് നിർത്തലാക്കാൻ കേന്ദ്രം ഭാവിയിൽ നടപടികൾ സ്വീകരിച്ചാൽ അത് തിരിച്ചടിയാകും. നിലവിലുള്ള മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിങ് നടത്തിയപ്പോൾ വന്നതാണ് ഇത്രയും ഒഴിവുകൾ.   

  • Also Read ടിടിഇയുമായി പുറത്തേക്കു ചാടാൻ മദ്യപന്റെ ശ്രമം; പ്രതി പിടിയിൽ   


ഭക്ഷ്യഭദ്രതാ നിയമപ്രകാരം കേരളത്തിന് 1.54 കോടി (ആകെ ജനസംഖ്യയുടെ 43%) പേരെയാണ് ദാരിദ്ര്യരേഖയ്ക്കു താഴെയായി കണക്കാക്കി സൗജന്യ റേഷന് ഉൾപ്പെടുത്താനാവുക. ഈ വർഷം മാർച്ചിൽ മസ്റ്ററിങ് നടപടികൾ അവസാനിപ്പിച്ചപ്പോൾ 1.43 കോടി ആളുകളാണ് ഈ നടപടികളുടെ ഭാഗമായത്. 5.94 ലക്ഷം മഞ്ഞ കാർഡിലും (അന്ത്യോദയ അന്നയോജന– എഎവൈ), 35.79 ലക്ഷം പിങ്ക് കാർഡിലും (പ്രയോറിറ്റി ഹൗസ് ഹോൾഡ്സ്– പിഎച്ച്എച്ച്) ആണ് ഇത്രയും വ്യക്തികൾ ഉൾപ്പെടുന്നത്. തുടർന്ന് കേരളത്തിൽ ഇല്ലാത്തവരും മരിച്ചു പോയവരുമായ ആളുകളുടെ വിവരങ്ങൾ തേടി റേഷനിങ് ഇൻസ്പെക്ടർമാർ താഴെത്തട്ടിൽ പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല.

അതേസമയം, 98.58% പേർ മസ്റ്ററിങ് പൂർത്തിയാക്കിയെന്ന നിലപാടിലാണു സംസ്ഥാന സർക്കാർ. ബാക്കിയുള്ള 10 ലക്ഷത്തിലേറെ പേരുടെ ഒഴിവിന്റെ കാര്യത്തിൽ സർക്കാരും ഭക്ഷ്യപൊതുവിതരണ വകുപ്പും മൗനം തുടരുകയാണ്. ഇതിനിടെ 2 ഘട്ടമായി മുൻഗണന ഇതര വിഭാഗത്തിലുള്ള നീല കാർഡ് ഉടമകളിൽ അർഹരായവർക്കു പിങ്ക് കാർഡ് നൽകാൻ അപേക്ഷ ക്ഷണിച്ചെങ്കിലും എഴുപതിനായിരം പേരെ മാത്രമേ സർക്കാർ നടപടികൾ പ്രകാരം അർഹമായി കണ്ടെത്തിയുള്ളൂ. മാനദണ്ഡങ്ങളിലും അതു പ്രകാരം നൽകുന്ന മാർക്കിലും ഇളവുകൾ നൽകിയിട്ടും ആളുകളെ കണ്ടെത്താനായിട്ടില്ല.  
    

  • എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
      

         
    •   
         
    •   
        
       
  • ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
      

         
    •   
         
    •   
        
       
  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


28,300 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്നു തിരുവനന്തപുരത്ത് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കുന്നുണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ഓൺലൈൻ വഴി അപേക്ഷിച്ചവർക്കാണ് പിങ്ക് കാർഡുകൾ വിതരണം ചെയ്യുന്നത്.

പരാതികൾ ബാക്കി

അർഹരായ പലർക്കും കാർഡ് ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയപാർട്ടികൾ ഉൾപ്പെടെ പരാതിപ്പെടുന്നുണ്ട്. അറുപതിനായിരത്തോളം കുടുംബങ്ങളെ വിവിധ നടപടികളിലൂടെ അതിദരിദ്രമുക്തമാക്കി എന്നു സർക്കാർ അവകാശപ്പെടുമ്പോഴും സാമ്പത്തികവും ശാരീരികവുമായ പ്രയാസങ്ങളിൽ കഴിയുന്ന ആയിരക്കണക്കിനു പേർക്ക് ഇനിയും മുൻഗണനാ കാർഡിന് അർഹതയുണ്ടെന്നാണ് രാഷ്ട്രീയപാർട്ടികൾ പറയുന്നത്. English Summary:
Unfilled Priority Ration Card Slots Raise Concerns in Kerala: Priority Ration Card vacancies are creating concerns in Kerala. Over 10 lakh eligible individuals are missing from the priority ration card list, potentially affecting future free ration allotments. The state government is facing pressure to address this issue and ensure deserving families receive the benefits they are entitled to.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740