search

ഫ്ലാഗ്ഓഫിനു പിന്നാലെ നഗരസഭയുടെ വാഹനം പുഴയിൽ വീണു; വാഹനം ഓടിച്ചിരുന്ന യുവതിയും സ്ഥിരസമിതി അധ്യക്ഷനും പുഴയിൽ മുങ്ങി

deltin33 1 hour(s) ago views 517
  

  



വടക്കാഞ്ചേരി ∙ ഫ്ലാഗ് ഓഫിനു പിന്നാലെ നഗരസഭയുടെ വാഹനം പുഴയിൽ വീണു. നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങൾക്കായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനത്തിനിടയിലാണു വാഹനം നിയന്ത്രണം വിട്ട് കുമ്മായച്ചിറക്കു സമീപം വാഴാനി പുഴയിൽ വീണത്. വാഹനം ഓടിച്ചിരുന്ന ബിന്ദു ജയാനന്ദനും നഗരസഭ സ്ഥിരസമിതി അധ്യക്ഷൻ പി.ആർ.അരവിന്ദാക്ഷനുമാണു വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിനൊപ്പം ഇവരും പുഴയിൽ മുങ്ങി.    ഫ്ലാഗ് ഓഫിനു പിന്നാലെ നിയന്ത്രണം വിട്ടു വാഴാനി പുഴയിലേക്കു വീണ വടക്കാഞ്ചേരി നഗരസഭയുടെ വാഹനം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ കരയ്ക്കു കയറ്റാനുള്ള ശ്രമം.

രണ്ടുപേരും ഉടൻ നീന്തിക്കയറിയതിനാൽ വൻ ദുരന്തം ഒഴിവായി. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നടത്തിയ ഉടനെ വാഹനം മുന്നോട്ടെടുക്കാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു കുതിച്ച് പുഴയിൽ വീഴുകയായിരുന്നു. വാഹനത്തിന്റെ മുമ്പിൽ ആരും ഇല്ലാതിരുന്നതും ആശ്വാസമായി. വാഹനം പിന്നീട് കരയ്ക്കു കയറ്റി. English Summary:
Vadakkencherry accident: A municipality vehicle plunged into the river during its inauguration in Vadakkencherry, Kerala. Fortunately, those inside the vehicle were able to swim to safety, averting a major disaster.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469740