LHC0088 • 1 hour(s) ago • views 736
അബുജ ∙ നൈജീരിയയിൽ ഭീകരർ ക്രൈസ്തവരെ കൊന്നൊടുക്കുന്നതു തടയാൻ സൈനികനടപടി ആരംഭിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകൾ രാജ്യത്തിന്റെ പരമാധികാരത്തിനു ഭീഷണിയാകരുതെന്ന് പ്രസിഡന്റ് ബോല ടിനുബു പറഞ്ഞു. ഭീകരരെ അമർച്ച ചെയ്യാൻ യുഎസ് സഹായിക്കുന്നതിനെ സ്വാഗതം ചെയ്യുന്നെങ്കിലും രാജ്യത്തിന്റെ പരമാധികാരം മാനിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
- Also Read കാനഡയിൽ വിദേശ വിദ്യാർഥി നിയന്ത്രണം: 40% ഇന്ത്യൻ സ്റ്റഡി പെർമിറ്റുകൾ നിരസിച്ചു; അപേക്ഷകരുടെ എണ്ണത്തിലും കുറവ്
ക്രൈസ്തവരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിന്റെ പേരിൽ നൈജീരിയയെ മതസഹിഷ്ണുതയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയശേഷമാണ് സൈനിക നടപടിക്ക് ട്രംപ് പെന്റഗണിനു നിർദേശം നൽകിയത്. ക്രൈസ്തവരെ കൊന്നൊടുക്കുന്ന ഭീകരരെ നിയന്ത്രിക്കാത്തതിനാൽ നൈജീരിയയ്ക്കുള്ള എല്ലാ യുഎസ് സഹായവും നിരത്തലാക്കുമെന്നും ട്രംപ് പറഞ്ഞു. നൈജീരിയയിലെ 20 കോടി ജനങ്ങളിൽ പകുതി ക്രൈസ്തവരാണ്. English Summary:
Diplomatic Tensions: Nigeria news focuses on the country\“s response to potential US assistance in combating terrorism. President Bola Tinubu emphasizes the importance of respecting Nigeria\“s sovereignty while welcoming help to address the ongoing issue of Christian killings. |
|