ന്യൂഡൽഹി ∙ നിപ്പ രോഗ ചികിത്സയ്ക്കായി ഇന്ത്യ വികസിപ്പിച്ച മോണോക്ലോണൽ ആന്റിബോഡി നിർമിക്കുന്നതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വ്യവസായികളുടെ സഹകരണം തേടുന്നു. മൃഗങ്ങളിലെ ആദ്യഘട്ട പരീക്ഷണം വിജയിച്ച പശ്ചാത്തലത്തിലാണ് നീക്കം. കൃത്രിമമായി വികസിപ്പിച്ച ആന്റിബോഡിയാണ് മോണോക്ലോണൽ ആന്റിബോഡി.
നിലവിൽ ഇത് ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലാൻഡിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കുതിരകളിൽനിന്ന് മനുഷ്യരിലേക്കു പടരുന്ന നിപ്പയ്ക്ക് സമാനമായ ഹെൻഡ്രോ വൈറസിൽനിന്നാണ് ഇതു വേർതിരിച്ചെടുക്കുന്നത്. English Summary:
India\“s Own Nipah Antibody: ICMR Seeks Manufacturing Partners: The Indian Council of Medical Research (ICMR) is seeking cooperation from industry to develop an India-developed monoclonal antibody for the treatment of Nipah disease. The move comes in the wake of successful first phase animal trials. |