search

ആലു മാറി; മാറാതെ ലാലുവും ബിഹാറും

deltin33 3 hour(s) ago views 631
  

    



ന്യൂഡൽഹി ∙ ‘നൗക്കരി പക്കി’ (ജോലി ഉറപ്പ്) പറഞ്ഞ് തേജസ്വി യാദവ്; ‘ഫിർ സേ ബനേഗി സുശാസൻ കി സർക്കാർ’ (വീണ്ടും സദ്ഭരണ സർക്കാർ) എന്നുറപ്പിച്ച് സുശാസൻ ബാബു എന്നറിയപ്പെടുന്ന മുഖ്യമന്ത്രി നിതീഷ് കുമാർ; സഖ്യമാണ് എല്ലാമെന്ന തിരിച്ചറിവിൽ ‘ഒറ്റക്കെട്ടായി എൻഡിഎ, ഒറ്റക്കെട്ടായി ബിഹാർ’ ആവർത്തിച്ച് നരേന്ദ്ര മോദി. ബിഹാറിലെ തിരഞ്ഞെടുപ്പു പ്രചാരണവേദികളിൽ സാഹചര്യത്തിനൊപ്പിച്ചു നേതാക്കൾ പറയുന്നതെല്ലാം പാർട്ടികൾക്കു മുദ്രാവാക്യമാകുന്നു. ഒപ്പം പഴയകാല മുദ്രാവാക്യങ്ങളും പൊങ്ങിവരുന്നു; വിവാദമാകുന്നു.

  • Also Read ബിഹാർ ഷെരീഫിൽ സൂര്യോദയം പ്രതീക്ഷിച്ച് സിപിഐ   
    

മൈ–ബാപ്പും ബൂരാ ബാലും

തിരഞ്ഞെടുപ്പാവേശം ബിഹാറിലേക്ക് എത്തും മുൻപേ ആദ്യമെത്തിയത് ഒരു മുദ്രാവാക്യമായിരുന്നു. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടുകൊള്ള ആരോപണത്തിന് അനുബന്ധമായി ‘വോട്ടുകള്ളാ, കസേരയൊഴിയൂ (വോട്ട് ചോർ, ഗദ്ദി ചോഡ്) മുദ്രാവാക്യം കോൺഗ്രസ് ഉയർത്തി. ഘർ–ഘർ അധികാർ (വീടുവീടാന്തരം അവകാശം) ആണ് മറ്റൊരു വാഗ്ദാനം. ‘പലായൻ രോക്കോ, നൗക്കരി ദോ’ (പലായനം അവസാനിപ്പിക്കു, തൊഴിൽ തരൂ) എന്നും കോൺഗ്രസ് പറയുന്നു. തേജസ്വി സർക്കാർ വന്നാൽ വാരിക്കോരി തരുമെന്ന ലൈൻ പിടിച്ചാണ് ആർജെഡിയുടെ പ്രചാരണം. ദിവസവും അവർ വാഗ്ദാനങ്ങൾ ഒഴുക്കുന്നു.

  • Also Read തലയിലേന്തുന്നത് വൻഭാരമുള്ള തിരുമുടി; രക്ഷിച്ചും ശിക്ഷിച്ചും ‘ഒന്നൂറെ നാൽപത്’ തെയ്യങ്ങൾ! ആയുധം കൽപിച്ചു നൽകും; ഇവിടെ മതവും ജാതിയുമില്ല   


‘വികാസ് കെ സാര്, ജനതാ കെ ആധാർ’ (വികസനം ജനത്തെ അടിസ്ഥാനമാക്കി) പറഞ്ഞു സദ്ഭരണത്തിനുള്ള ഒരവസരം കൂടി തേടുകയാണു ജെഡിയു. ‘ബനായേംഗ നയാ ബിഹാർ, ഫിർ ഏക് ബാർ എൻഡിഎ’ എന്നു ബിജെപിയുടെ വാഗ്ദാനം. പിന്നാക്കപാർട്ടികളുടെ നേതാവെന്ന പ്രതിഛായ സൃഷ്ടിക്കുന്നതിനു സവർണരെ തുടച്ചുനീക്കാൻ ലാലു പ്രസാദ് യാദവിന്റെ പേരിൽ കേട്ട ‘ബൂരാ ബാൽ സാഫ് കരോ’ (ചാരമുടിക്കാരെ തുടച്ചുനീക്കു– വർണമേൽജാതിക്കാരെ ഉദ്ദേശിച്ച്) മുദ്രാവാക്യം അടുത്തിടെ ഗയയിലെ ആർജെഡി യോഗത്തിൽ മുഴങ്ങിക്കേട്ടു.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബ്രാഹ്മൺ, ഭൂമിഹാർ, രജ്പുത്, കായസ്ത് ജാതികളിലെ അക്ഷരങ്ങൾ ചേർത്താണു ബൂരാ ബാൽ ഉണ്ടാക്കിയതെന്ന് ആരോപണം വന്നതോടെ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്നു ലാലു പണ്ടു തിരുത്തിപ്പറഞ്ഞിട്ടുള്ളതാണ്. മുസ്‌ലിം–യാദവ് പാർട്ടിയെന്ന പരിമിതി മറികടക്കാനാണു മകൻ തേജസ്വി യാദവ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് ആർജെഡിയെ ‘മൈ–ബാപ്പ് (MY-BAAP)’ പാർട്ടിയാക്കിയത്. MY എന്ന മുസ്‌ലിം യാദവ് വിഭാഗങ്ങൾക്കൊപ്പം, ബി– ബഹുജൻ (ദലിത്), എ–അഗഡെ (മുന്നാക്കം), എ– ആദി ആബാദി (പകുതി വരുന്ന സ്ത്രീജനം), പി–പുവർ (പാവപ്പെട്ടവർ) എന്നിവരെ ചേർത്തു.

  • Also Read ‘ബിഹാറിൽ 160 സീറ്റുകളിൽ എൻഡിഎ വിജയിക്കും; 5–ാം തവണയും സർക്കാർ രൂപീകരിക്കും’ : പ്രഖ്യാപനവുമായി അമിത് ഷാ   


ലാലുവും ആലുവും

കാലിത്തീറ്റ കുംഭകോണത്തിൽ ജയിലിലായ ലാലുവിന്റെ രാഷ്ട്രീയജീവിതം അവസാനിച്ചെന്ന് എല്ലാവരും പറഞ്ഞപ്പോൾ, ലാലു പറഞ്ഞത് ബിഹാറുകാർ പിന്നീടൊരിക്കലും മറന്നില്ല. ‘ജബ് തക് സമൂസേ മേം ആലു രഹേഗാ, തബ് തക് ബിഹാർ മേം ലാലു രഹേഗാ’. ഉത്തരേന്ത്യക്കാരുടെ പ്രിയ വിഭവമായ സമൂസയിൽ ഉരുളക്കിഴങ്ങുള്ളിടത്തോളം ബിഹാറിൽ ലാലുവുണ്ടെന്നർഥം. സമൂസയിൽ ഉരുളക്കിഴങ്ങിനു പകരം പനീറും പാസ്തയും വരെ ഇടംപിടിച്ചു. പക്ഷേ, ഇന്നും രാഷ്ട്രീയത്തിൽ നിറഞ്ഞു ലാലുവുണ്ട്. English Summary:
Bihar Elections, The Enduring Saga of Lalu Prasad Yadav and Caste Politics: Whatever the leaders say according to the situation at the election campaign platforms in Bihar is a slogan for the parties. And old slogans pop up; Controversial.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469806