search

അതിദാരിദ്ര്യമുക്തമായി നവകേരളത്തിലേക്ക്

cy520520 1 hour(s) ago views 340
  



കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് 69 വർഷം പൂർത്തിയാവുകയാണ്. വിസ്തൃതിയിൽ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകം ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ നമുക്കായി. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ മലയാളികൾ കേരളപ്പിറവി ആഘോഷിക്കുന്നത്.

  • Also Read കേരളം ഇനി അതിദാരിദ്ര്യമുക്തം: പുതുയുഗപ്പിറവിയെന്ന് മുഖ്യമന്ത്രി; ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷം, സഭ ബഹിഷ്കരിച്ചു   


ചരിത്രത്തിൽ സുവർണലിപികളാൽ എഴുതിച്ചേർക്കേണ്ട സുപ്രധാന പ്രഖ്യാപനത്തിന് ഇന്നു കേരളം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെതന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങൾ മാത്രം കൈവരിച്ചതും ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പദവിയിലേക്കു കേരളം ഉയരുകയാണ്. കഴിക്കാൻ ഭക്ഷണമില്ലാത്ത, താമസിക്കാൻ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാൾപോലും കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം.

  • Also Read ‘അതിദാരിദ്ര്യമുക്ത പ്രഖ്യാപനം തട്ടിപ്പ്; കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുന്നു, പട്ടികയുടെ മാനദണ്ഡമെന്ത്?’   


2021ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ എടുത്ത തീരുമാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു അതിദാരിദ്ര്യ നിർമാർജനം. രണ്ടുമാസത്തിനുള്ളിൽ നടപടിക്രമങ്ങൾ ആരംഭിച്ചു. 1,032 തദ്ദേശ സ്ഥാപനങ്ങളിലെ 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെയാണ് ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവ ക്ലേശഘടകങ്ങളായി കണക്കാക്കി കണ്ടെത്തിയത്. അവരെയാണ് ഇപ്പോൾ അതിദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കുന്നത്. ഓരോ കുടുംബത്തിനുമായി പ്രത്യേകം പ്ലാനുകൾ തയാറാക്കി. ഭക്ഷണം, ആരോഗ്യപരിരക്ഷ, സുരക്ഷിതഭവനം എന്നിവയ്ക്കു പുറമേ ഉപജീവന മാർഗങ്ങളും അതിൽ ഉൾപ്പെടുത്തി.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഈ നടപടി നവകേരളം മുന്നോട്ടുവയ്ക്കുന്ന മാനുഷികവും സമഗ്രവുമായ വികസന കാഴ്ചപ്പാടിന്റെ അടിത്തറയാണ്. വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നു നടത്തിയ ഇടപെടലാണ് ഈ നേട്ടത്തിനു പിന്നിൽ.

  • Also Read ചായ കുടിച്ച് വോട്ടുപിടിക്കാം, നാടിൻ ‘നന്മകനാകാം’; വോട്ടു ചോദിക്കണം, കല്യാണം വിളിക്കും പോലെ; തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇത്ര എളുപ്പമോ?   


നവകേരള നിർമാണപ്രക്രിയയുടെ സ്വാഭാവിക തുടർച്ചയാണ് അതിദാരിദ്ര്യ നിർമാർജന നേട്ടം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞംവഴി വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തി. ആർദ്രം പദ്ധതിവഴി ആരോഗ്യകേന്ദ്രങ്ങളെ ശക്തിപ്പെടുത്തി. നമ്മുടെ നെൽവയലുകളും ജലാശയങ്ങളും വീണ്ടെടുത്തു. ഹരിതകേരളം പദ്ധതിയിലൂടെ നമ്മുടെ നാടിന്റെ ഹരിതാഭ തിരിച്ചുപിടിക്കുന്നതിനും നടപടി സ്വീകരിച്ചു.

  • Also Read ‘അതിദാരിദ്ര്യം നിർമാർജനം ചെയ്തെന്നാണ് പറഞ്ഞത്; ഇന്ത്യ മുഴുവൻ മാറിയിട്ട് മോദിക്ക് ക്രെഡിറ്റെടുക്കാം’   


ലൈഫ് മിഷൻ ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് സ്വന്തമായി ഒരിടം എന്ന സ്വപ്നം യാഥാർഥ്യമാക്കി. രാജ്യത്ത് ഭവനനിർമാണത്തിൽ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്തത്ര വേഗത്തിലാണ് ലൈഫ് മിഷൻ മുന്നോട്ടുപോയത്. അഞ്ചു ലക്ഷത്തോളം വീടുകൾ നൽകി. ഒന്നര ലക്ഷത്തോളം വീടുകളുടെ നിർമാണം പുരോഗമിക്കുന്നു.

62 ലക്ഷം പേർക്കാണ് പ്രതിമാസം 1,600 രൂപ വീതം സർക്കാർ ക്ഷേമ പെൻഷൻ നൽകുന്നത്. ഇന്നു മുതൽ അത് 2,000 രൂപയായി വർധിപ്പിക്കുകയാണ്. ഇത്രയും പേർക്ക് ഇത്രയും ഉയർന്ന തുക ക്ഷേമപെൻഷനായി നൽകുന്ന ഏക സംസ്ഥാനമായി കേരളം മാറി.

  • Also Read കേരളം അതിദാരിദ്ര്യമുക്തം; അതിജീവനം അസാധ്യമായവരെ കണ്ടെത്തി ഇടപെടൽ   


ചില പുതിയ പദ്ധതികൾക്കും തുടക്കമിടുകയാണ്. അതിലേറ്റവും പ്രധാനമാണ് സ്ത്രീ സുരക്ഷയ്ക്കായി ആരംഭിക്കുന്ന പെൻഷൻ പദ്ധതി. 35 മുതൽ 60 വയസ്സ് വരെയുള്ള, സാമൂഹിക ക്ഷേമ പെൻഷൻ ലഭിക്കാത്ത എഎവൈ (മഞ്ഞക്കാർഡ്), പിഎച്ച്എച്ച് (പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതം നൽകും. 31.34 ലക്ഷം പേരാണ് ഗുണഭോക്താക്കൾ. വിദ്യാർഥികൾക്കു മികച്ച ജോലി ലഭിക്കാൻ സാമ്പത്തികസഹായം നൽകാൻ കണക്ട് ടു വർക്ക് സ്കോളർഷിപ് എന്ന പേരിൽ പദ്ധതിയും ആരംഭിക്കുകയാണ്. 18 മുതൽ 30 വയസ്സ് വരെയുള്ളവർക്ക് പ്രതിമാസം 1,000 രൂപ വീതം ലഭിക്കും.

കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. അതിന്റെ ഫലമായി 8 സർവകലാശാലകൾക്കും 359 കോളജുകൾക്കും നാക് അക്രഡിറ്റേഷൻ ലഭിച്ചു. ആദ്യത്തെ നൂറു റാങ്കിനുള്ളിൽ സംസ്ഥാനത്തെ 16 കോളജുകളുണ്ട്. അതിൽ നാലെണ്ണം സർക്കാർ കോളജുകളാണ്.

  • Also Read അതിദാരിദ്ര്യ മുക്തരായോ ആദിവാസികൾ? കുഴിവയലിൽ കുടുങ്ങിയ ജീവിതങ്ങൾ; പട്ടിണിയിൽ മുങ്ങി ആദിവാസി കുടുംബങ്ങൾ   


2016ൽ കേരളത്തിന്റെ വ്യാവസായിക വളർച്ച 12% ആയിരുന്നത് ഇപ്പോൾ 17 ശതമാനമായി. മാനുഫാക്ചറിങ് സെക്ടറിന്റെ സംഭാവന 2016ൽ 9.8% ആയിരുന്നു. ഇപ്പോൾ 14%. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളം എത്തുന്ന നിലയിലേക്ക് വ്യവസായ മേഖലയെ വളർത്തി. കെ–സ്വിഫ്റ്റ് എന്ന സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനത്തിന്റെയും വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനാ സംവിധാനത്തിന്റെയും ഒക്കെ ഫലമായാണ് ഈ നേട്ടം സാധ്യമായത്.

സംരംഭകവർഷം പദ്ധതി ദേശീയതലത്തിൽ പ്രശംസ പിടിച്ചുപറ്റി. ഇതുവരെ 3,56,016 സംരംഭങ്ങൾ ആരംഭിച്ചു. 22,900 കോടി രൂപയുടെ നിക്ഷേപവും 7,56,508 തൊഴിലവസരങ്ങളും ഉണ്ടായി. ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിച്ചത് വനിതകളാണ്. ഒൻപതര വർഷത്തിനുള്ളിൽ 7,200ൽ അധികം സ്റ്റാർട്ടപ്പുകൾ ഉയർന്നുവരുകയും വലിയ നിക്ഷേപങ്ങൾ ആകർഷിക്കുകയും ചെയ്തു. പരമ്പരാഗത വ്യവസായ മേഖലയ്ക്കുള്ള ഇൻകം സപ്പോർട്ട് സ്കീമിൽ 9 വർഷത്തിനിടെ 700 കോടിയോളം രൂപ ചെലവഴിച്ചു.

  • Also Read ‘അതിദരിദ്രർ അഭ്യർഥിക്കുന്നു, പങ്കെടുക്കരുത്; ആ വലിയ നുണയുടെ പ്രചാരകരായി മാറും’: മഹാനടന്മാർക്ക് ആശമാരുടെ കത്ത്   


കാർഷികമേഖലയും വലിയ വളർച്ച രേഖപ്പെടുത്തിയ ഭരണകാലമാണിത്. 2016ൽ രണ്ടു ശതമാനമായിരുന്ന കാർഷിക വളർച്ചനിരക്ക് ഇന്ന് 4.64 ശതമാനമാണ്. 2016ൽ 1.7 ലക്ഷം ഹെക്ടറിലാണ് നെൽക്കൃഷി നടന്നിരുന്നതെങ്കിൽ, ഇന്നതു രണ്ടരലക്ഷം ഹെക്ടറായി. നെല്ലിന്റെ ഉൽപാദനക്ഷമത ഹെക്ടറിന് 4.56 ടണ്ണായി. പച്ചക്കറി ഉൽപാദനം 7 ലക്ഷം മെട്രിക് ടൺ ആയിരുന്നത് 16 ലക്ഷം മെട്രിക് ടണ്ണായി. കാർഷിക മൂല്യവർധന ലക്ഷ്യംവച്ചുള്ള പാർക്കുകൾക്ക് തുടക്കംകുറിച്ചു. പച്ചക്കറികൾക്കും പഴങ്ങൾക്കും താങ്ങുവില ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായും നമ്മൾ മാറി. കഴിഞ്ഞ ഒൻപതര വർഷംകൊണ്ട് 15,000 കോടിയോളം രൂപ വിപണി ഇടപെടലിനു മാത്രമായി ചെലവഴിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലു വർഷത്തെ കണക്കെടുത്താൽ നമ്മുടെ തനതു നികുതി വരുമാനം 47,000 കോടി രൂപയിൽനിന്ന് 81,000 കോടിയായി. ആകെ തനതു വരുമാനം 55,000 കോടിയിൽനിന്ന് 1,04,000 കോടിയുമായി. എന്നാൽ, കഴിഞ്ഞ സാമ്പത്തികവർഷം 70 ശതമാനത്തോളം ചെലവുകളും സംസ്ഥാന സർക്കാരാണ് വഹിച്ചത്. ഈ സാമ്പത്തികവർഷം ആകെ ചെലവുകളുടെ 75 ശതമാനത്തോളം സംസ്ഥാനം വഹിക്കേണ്ടിവരും എന്നാണു കരുതുന്നത്.

  • Also Read \“അതിദരിദ്രരില്ലാത്ത കേരളം\“ എന്ന പ്രഖ്യാപനം തട്ടിപ്പാണെന്ന് ആദിവാസി ഗോത്രമഹാസഭ; കണക്കുകൾ നിരത്തി വിമർശനം   


പിഎസ്‌സിയിലൂടെ ഒൻപതു വർഷംകൊണ്ട് മൂന്നു ലക്ഷത്തോളം നിയമനങ്ങൾ നടത്തി. നാൽപതിനായിരത്തോളം തസ്തികകൾ സൃഷ്ടിച്ചു. ഭിന്നശേഷിക്കാർക്കു 4% സംവരണം ഉറപ്പാക്കി. സർക്കാർ ഓഫിസ് പ്രവർത്തനങ്ങളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ ഫയൽനീക്കവും അപേക്ഷാ നടപടികളുമെല്ലാം ഓൺലൈനാക്കി. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയെ മാറ്റിമറിച്ച് കിഫ്ബി മുന്നേറ്റം തുടരുകയാണ്. 90,000 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി മുഖേന മാത്രമുണ്ടായി. മുടങ്ങിക്കിടന്ന ഗെയ്ൽ വാതക പൈപ്‌ലൈൻ പദ്ധതി പൂർത്തിയാക്കി.

നവകേരളം എന്ന നമ്മുടെ ലക്ഷ്യം നിയമപരമായി ശക്തിപ്പെടുത്താൻ നിയമസഭ പാസാക്കിയ അഞ്ചു സുപ്രധാന ബില്ലുകൾ ജനജീവിതത്തിൽ നേരിട്ടു സ്വാധീനം ചെലുത്തുന്നവയാണ്. കേരള പൊതു സേവനാവകാശ ബിൽ പൗരർക്ക് സമയബന്ധിതമായി സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്നു. സാധാരണക്കാർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നൽകുന്നതാണ് കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ.

മലയാളഭാഷാ ബിൽ മാതൃഭാഷാ സംരക്ഷണത്തിനും ഭരണസംവിധാനം സാധാരണക്കാരനു കൂടുതൽ പ്രാപ്യമാക്കുന്നതിനും ഉപകാരപ്രദമാണ്. വന്യജീവി ആക്രമണങ്ങളിൽനിന്നു ജനങ്ങൾക്കു സുരക്ഷ ഉറപ്പാക്കുന്നതിനു ലക്ഷ്യമിട്ടുള്ളതാണ് കേരള വന (ഭേദഗതി) ബിൽ. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നീ മേഖലകളിലെല്ലാം കേരളം മുൻപന്തിയിലാണ്. അതിദാരിദ്ര്യം പൂർണമായി തുടച്ചുനീക്കുക എന്ന ചരിത്രപരമായ പ്രഖ്യാപനത്തോടെ, നാം ലോകത്തിനു മുന്നിൽ ഒരു പുതിയ മാതൃകകൂടി സ്ഥാപിച്ചിരിക്കുകയാണ്.

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകൾ. English Summary:
Kerala Achieves Extreme Poverty Eradication: Kerala Poverty Eradication marks a historic milestone for the state, declaring itself free from extreme poverty. This achievement underscores the state\“s commitment to inclusive development, ensuring access to food, housing, and healthcare for all its citizens. Kerala has made remarkable strides in various sectors, setting a new benchmark for progress and social welfare.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156088