search

ക്രമക്കേട് ആയിരത്തിലധികം റേഷൻ കടകളിൽ; 345 കടകളുടെ ലൈസൻസ് റദ്ദാക്കി, ഇതിൽ ഭൂരിഭാഗവും പിഴയടച്ചു പുതുക്കി

deltin33 The day before yesterday 10:56 views 127
  



തിരുവനന്തപുരം ∙ സംസ്ഥാനത്തു ദരിദ്രവിഭാഗത്തിനടക്കം വിതരണം ചെയ്യേണ്ട അരിയിൽ 4 വർഷത്തിനിടെ വൻ തട്ടിപ്പ് നടത്തിയത് 345 റേഷൻകടകൾ കേന്ദ്രീകരിച്ചെന്ന് കണ്ടെത്തൽ. ജില്ലാ സപ്ലൈ ഓഫിസർമാർ നടത്തിയ പരിശോധനയിലാണ് കൊള്ള കണ്ടെത്തിയത്. ഇതിൽ 18 കടകളുടെ ലൈസൻസ് സ്ഥിരമായും 327 ലൈസൻസ് താൽക്കാലികമായും സസ്പെൻഡ് ചെയ്തെന്നു വിവരാവകാശ അപേക്ഷയ്ക്കു മറുപടി ലഭിച്ചു. ഇക്കാലയളവിൽ ആയിരത്തിലധികം റേഷൻ കടകളിൽ ക്രമക്കേട് കണ്ടെത്തിയെങ്കിലും 345 കടകളുടെ അംഗീകാരം മാത്രമാണ് റദ്ദാക്കിയത്. ലൈസൻസ് റദ്ദാക്കിയ കടകൾ പിഴ അടച്ച് അതു പുതുക്കുകയും ചെയ്തു.  

  • Also Read വോട്ടർമാർക്ക് ഇരിപ്പിടമൊരുക്കണമെന്ന് ഹൈക്കോടതി; ‘വെള്ളം നൽകണം, ക്യൂവിന്റെ നീളമറിയാൻ മൊബൈൽ ആപ് വേണം’   


കൂടുതൽ കടകളും അളവിൽ കൃത്രിമം നടത്തുന്നുവെന്നാണ് പരിശോധനാ സംഘങ്ങളുടെ കണ്ടെത്തൽ. ഒരു കിലോ അരിയിൽ 100 ഗ്രാം കുറവ് വരുത്തുന്നു. ഇങ്ങനെ 10 കിലോ അരി തൂക്കുമ്പോൾ ഒരു കിലോ വെട്ടിക്കുന്നുണ്ടെന്നാണ് വ്യക്തമായത്. അളവു പാത്രത്തിന് 650– 700 ഗ്രാം ഭാരമുണ്ട്. ഇതു കൂടി ചേർത്താണ് ചില കടകളിൽ ധാന്യങ്ങൾ തൂക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ള കാർഡുകാരിൽ ഭൂരിഭാഗവും അരി വാങ്ങാറില്ല. ഇവരുടെ വീടുകളിൽ പോയി വിരലടയാളം രേഖപ്പെടുത്തും. ചില കടക്കാർ മുൻഗണനാ വിഭാഗത്തിലുള്ളവരിൽ നിന്നു കിലോയ്ക്കു 13 രൂപയ്ക്ക് അരി വാങ്ങി 27 രൂപയ്ക്കു കരാറുകാർക്ക് മറിച്ചുവിൽക്കുന്നുണ്ടെന്നും കണ്ടെത്തി.

2021 ജൂൺ മുതൽ 2025 ഓഗസ്റ്റ് 15 വരെ ക്രമക്കേട് നടത്തിയതിന് സസ്പെൻഡ് ചെയ്ത കടകളുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം: 89, കൊല്ലം: 53, തൃശൂർ: 7, പത്തനംതിട്ട: 35, മലപ്പുറം: 34, ആലപ്പുഴ: 42, പാലക്കാട്: 38, കാസർകോട്: 7, എറണാകുളം: 27, വയനാട്: 9, കോഴിക്കോട്: 4
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഡിജിറ്റൽ ട്രാക്കിങ് ഉണ്ടെന്ന് മന്ത്രി

∙ എൻഎഫ്എസ്എ ഗോഡൗണുകളിൽ ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ സിസിടിവി നിരീക്ഷണവും ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ഡിജിറ്റൽ ട്രാക്കിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി ജി.ആർ അനിലിന്റെ ഓഫിസ്.

2021 ജൂൺ മുതൽ 2025 ഓഗസ്റ്റ് 15 വരെ നടന്ന പരിശോധനകളിൽ ഗോഡൗണുകളിലെ സ്റ്റോക്കിൽ ആകെ കുറവ് കണ്ട അരിയുടെ കണക്കാണ് വാർത്തയിൽ പറയുന്നത്. ഇതിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫിസർമാർ, പൊതുവിതരണ വകുപ്പിന്റെ സ്പെഷൽ സ്ക്വാഡ്, സപ്ലൈകോ വിജിലൻസ് തുടങ്ങിയവരുടെ പരിശോധന നടന്നുവരുന്നു. English Summary:
Ration Shop Irregularities: Kerala ration shop scam uncovers significant irregularities in the public distribution system, with numerous shops facing license suspensions. Investigations revealed weight manipulation and illegal resale of subsidized rice, prompting stricter monitoring and digital tracking measures.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470599