തിരുവനന്തപുരം ∙ 10,000 കോടി രൂപയോളം അധികച്ചെലവു പ്രതീക്ഷിക്കുന്ന വാഗ്ദാനങ്ങൾ സർക്കാർ അടുത്ത മാസം മുതൽതന്നെ നടപ്പാക്കുമെന്നു പ്രഖ്യാപിക്കുമ്പോൾ അതിനുള്ള പണമെവിടെ? ഉത്തരം സിംപിളാണ്. കഴിഞ്ഞവർഷം നിയമസഭയിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കാൻ എന്തു തന്ത്രം പയറ്റിയോ അതുതന്നെ ഇത്തവണയും പ്രതീക്ഷിക്കാം. പദ്ധതികൾക്കു മേലുള്ള കടുംവെട്ട്.
Also Read പിഎം ശ്രീ: സിപിഎമ്മിന്റെ കീഴടങ്ങലിന് 5 കാരണങ്ങൾ
ക്ഷേമപെൻഷനിൽ പ്രഖ്യാപിച്ച വർധന നടപ്പാക്കാൻമാത്രം മാസം 200 കോടിയിലേറെ രൂപ വേണ്ടിവരും. ജീവനക്കാരുടെ ഡിഎ വർധനയും സാമ്പത്തിക ഭാരമേറ്റും. പ്രതിമാസ വേതനമായും മറ്റും നൽകുന്നവയെല്ലാം സർക്കാരിന് ഒഴിവാക്കാനോ മാറ്റിവയ്ക്കാനോ ആകാത്ത ബാധ്യതകളാണ്. അതിനാൽ ഇവ നിറവേറ്റാൻ വരുമാനം വർധിപ്പിച്ചോ ചെലവുചുരുക്കിയോ പണം കണ്ടെത്തണം. അതിനുള്ള ഏറ്റവും എളുപ്പവഴിയാണ് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ വെട്ടിക്കുറയ്ക്കുകയെന്നത്. കഴിഞ്ഞവർഷം മിക്ക വകുപ്പുകളിലും 50 ശതമാനത്തോളം പദ്ധതികളാണ് വെട്ടിക്കുറയ്ക്കേണ്ടി വന്നത്.
സർക്കാർ ജീവനക്കാർക്ക് 4% ഡിഎ കുടിശിക പ്രഖ്യാപിച്ചതു വലിയ ആശ്വാസമാണ്. 17% ഡിഎയാണ് ഇപ്പോൾ കുടിശികയായുള്ളത്. നവംബർ 1 മുതൽ കുടിശിക 13 ശതമാനമായി കുറയും. ആകെ ഡിഎ 18 ശതമാനത്തിൽനിന്ന് 22 ശതമാനമായി വർധിക്കും. എന്നാൽ, ജീവനക്കാർ പ്രതീക്ഷിച്ച ശമ്പളപരിഷ്കരണ പ്രഖ്യാപനം ഉണ്ടാകാത്തത് വലിയ നിരാശയാണ് സൃഷ്ടിച്ചത്.
പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
MORE PREMIUM STORIES
ഇപ്പോഴെങ്കിലും കമ്മിഷനെ പ്രഖ്യാപിച്ചാലേ ഇൗ സർക്കാരിന്റെ കാലാവധിക്കുള്ളിൽ ശമ്പളപരിഷ്കരണ ഉത്തരവിറക്കാനെങ്കിലും കഴിയൂ. ഇന്നലെ പ്രഖ്യാപനം വരാത്തത് ശമ്പളക്കമ്മിഷനെ നിയമിക്കേണ്ടെന്ന നിലപാടിലേക്കു സർക്കാർ മാറിയോ എന്ന സംശയം ജനിപ്പിക്കുന്നുണ്ട്. നിശ്ചിത ശതമാനം ശമ്പള വർധനയെങ്കിലും പ്രഖ്യാപിച്ചില്ലെങ്കിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും വലിയ എതിർപ്പ് നേരിടേണ്ടി വരും.
ക്ഷേമ പെൻഷനിൽ ഒറ്റയടിക്ക് 400 രൂപ വർധിപ്പിക്കാനുള്ള തീരുമാനം സർക്കാരിന്റെ ആത്മവിശ്വാസത്തോടെയുള്ള ചുവടുവയ്പിനെയാണ് സൂചിപ്പിക്കുന്നത്. ഇൗ സർക്കാരിന്റെ കാലയളവിൽത്തന്നെ 6 മാസത്തെ പെൻഷനെങ്കിലും വിതരണം ചെയ്യേണ്ടി വരും. വർഷം തോറും 100 രൂപയോ മറ്റോ വർധിപ്പിക്കുന്നതായിരുന്നു മുൻരീതി. ഇൗ സർക്കാരിന്റെ കാലത്ത് ഇതുവരെ വർധനകളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. ക്രിസ്മസിനു മുന്നോടിയായി ഡിസംബറിൽ ഒരു മാസത്തെ കുടിശികകൂടി നൽകിയാൽ ഒറ്റയടിക്ക് 3600 രൂപ പെൻഷൻകാരുടെ കയ്യിലെത്തും.
ബാധ്യത 10,000 കോടി; ഇനിയും നൽകും: മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം ∙ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകാൻ 10,000 കോടിയോളം രൂപ അധികം വേണ്ടിവരുമെന്നും അതിനുള്ള വഴികൾ സർക്കാർ കണ്ടിട്ടുണ്ടെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. അടുത്തു വരുന്നത് ഇടക്കാല ബജറ്റായതിനാലാണ് പ്രഖ്യാപനങ്ങൾ ഇപ്പോൾത്തന്നെ നടത്തിയത്.
അതിനായി തിരഞ്ഞെടുത്ത സമയത്തിനു പ്രസക്തിയില്ല. നല്ല ആത്മവിശ്വാസത്തോടെയാണ് തീരുമാനങ്ങൾ എടുത്തത്. ജീവനക്കാർക്ക് 2 ഗഡു ഡിഎ നൽകുമെന്നു നിയമസഭയിൽ ഉറപ്പു നൽകിയെങ്കിൽ ഇപ്പോൾ ആകെ 3 ഗഡുവാണ് നൽകുന്നത്. ഇനിയും നൽകും. കേന്ദ്രം 57,000 കോടിയോളം രൂപ വെട്ടിക്കുറച്ചിട്ടും നമ്മൾ പിടിച്ചുനിൽക്കുകയും എല്ലാ മേഖലയിലും പണം എത്തിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. English Summary:
Kerala Government\“s 10,000 Crore Challenge: Deep Project Cuts Expected for New Benefits