search

ശബരിമല: കണ്ണടയ്‌ക്കു, ഇരുട്ടാക്കും; 1998ൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ നൽകാതെ ദേവസ്വം ബോർഡ്‌

Chikheang 1 hour(s) ago views 621
  



പത്തനംതിട്ട ∙ ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാൻ ദേവസ്വം ഉദ്യോഗസ്ഥരുടെ ഒളിച്ചുകളി. പ്രത്യേക അന്വേഷണസംഘം പലതവണ ആവശ്യപ്പെട്ടിട്ടും 1998–99 ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കൈമാറിയില്ല. 1998 മുതലുള്ള രേഖകൾ പിടിച്ചെടുക്കാൻ ദേവസ്വം വിജിലൻസിന്റെ അന്വേഷണ സമയത്തു തന്നെ കോടതി നിർദേശിച്ചിരുന്നു.

  • Also Read സൽമാൻ ഖാനെ ശരിക്കും തീവ്രവാദിയായി പ്രഖ്യാപിച്ചോ? വിശദീകരിച്ച് പാക്കിസ്ഥാൻ   


ബന്ധപ്പെട്ട ചില ഫയലുകൾ ദേവസ്വം വിജിലൻസിനു ലഭിച്ചിരുന്നു. മല്യയുടെ കമ്പനി ബോർഡുമായി നടത്തിയ കത്തിടപാടുകളും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു കട്ടിള, വാതിൽ, ദ്വാരപാലക ശിൽപം എന്നിവയിലെ സ്വർണത്തിന്റെ കണക്ക് വിജിലൻസിനു ലഭിച്ചത്. ഇവ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി.  

ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വർണക്കൊള്ള കേസിൽ 2019 ലെ ദേവസ്വം ബോർഡ് ഭരണസമിതിയെ പ്രതിചേർത്തത്. അന്വേഷണം ഉന്നതരിലേക്കു നീങ്ങുമെന്നു കണ്ടതോടെയാണ് ഫയലുകൾ നൽകാതെ ഉദ്യോഗസ്ഥർ മെല്ലെപ്പോക്കു തുടങ്ങിയത്.
    

  • പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
  • കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ദേവസ്വം മരാമത്തിൽതന്നെ അക്കാലത്തു നിർമാണങ്ങൾക്കു മേൽനോട്ടം വഹിക്കാൻ പ്രോജക്ട് ഡിവിഷൻ ഉണ്ടായിരുന്നു. ഇതിന് ചീഫ് എൻജിനീയർ, ഡിവിഷൻ എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവരും ഉണ്ടായിരുന്നു. അക്കാലത്ത് ചീഫ് എൻജിനീയർ (ജനറൽ), ചീഫ് എൻജിനീയർ (പ്രോജക്ട്) എന്നീ 2 വിഭാഗമായിട്ടായിരുന്നു പ്രവർത്തം. പിന്നീട് രണ്ട് വിഭാഗവും ഒന്നാക്കി. ഇപ്പോൾ ദേവസ്വം മരാമത്ത് വിഭാഗം ഒരു ചീഫ് എൻജിനീയറുടെ കീഴിലാണ്. ഫയലുകൾ കാണാനില്ലെന്നു പറയുന്നത് ഇതു ചൂണ്ടിക്കാട്ടിയാണ്.

രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയിട്ടും അനക്കമില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

മല്യയുടെ സ്വർണം പൊതിച്ചിൽ 30.3 കിലോ സ്വർണം, 1900 കിലോ ചെമ്പ്

വിജയ് മല്യ സ്വർണം പൊതിഞ്ഞ സമയത്ത് ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല. ചെന്നൈ മൈലാപ്പൂർ ജെഎൻആർ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽനിന്നുള്ള 53 ശിൽപികൾ സന്നിധാനത്തെ ദേവസ്വം മരാമത്ത് കോംപ്ലക്സ് കെട്ടിടത്തിലാണ് ഇതിന്റെ പണികൾ നടത്തിയത്. 30.3 കിലോഗ്രാം സ്വർണവും 1900 കിലോ ചെമ്പും ഉപയോഗിച്ചാണു ശ്രീകോവിലും മേൽക്കൂരയും ദാരുശിൽപവും പൊതിഞ്ഞത്. English Summary:
Sabarimala Gold Scam: Devaswom Board Accused of Obstructing 1998 Gold Plating Probe
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160274