search

‘ഒരു മാസം ശരാശരി ഒരു യുദ്ധം അവസാനിപ്പിക്കും; ഷെഹ്ബാസ് ഷരീഫും അസിം മുനീറും മഹത്തായ മനുഷ്യർ’

deltin33 12 hour(s) ago views 827
  



വാഷിങ്ടൻ ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും മഹത്തായ മനുഷ്യരെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം യുഎസ് ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തലിനു മധ്യസ്ഥത വഹിച്ച ശേഷമായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.

  • Also Read വിമാനത്താവളത്തിൽ ട്രംപിന്റെ ഡാൻസ്, ഒപ്പം ചുവടുവച്ച് മലേഷ്യൻ പ്രധാനമന്ത്രി – വിഡിയോ   


‘‘എട്ടു മാസത്തിനുള്ളിൽ എന്റെ ഭരണകൂടം അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളിൽ ഒന്നാണിത്. ഞങ്ങൾ ശരാശരി ഒരു മാസം ഒന്ന് എന്ന തോതിൽ മാത്രമാണ് യുദ്ധം അവസാനിപ്പിക്കുന്നത്. ഒന്നു മാത്രമേ ശേഷിക്കുന്നുള്ളൂ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും യുദ്ധം ആരംഭിച്ചതായി ഞാൻ കേട്ടു. പക്ഷേ ഞാൻ അതു വളരെ വേഗത്തിൽ പരിഹരിക്കും. എനിക്ക് അവരെ രണ്ടു പേരെയും അറിയാം.

  • Also Read റഷ്യൻ എണ്ണ ഭീമന്മാർക്കെതിരെ ട്രംപ്; ഇന്ത്യക്ക് കനത്ത തിരിച്ചടി?   


പാക്കിസ്ഥാൻ പ്രധാനമന്ത്രിയും സൈനിക മേധാവിയും മഹത്തായ മനുഷ്യരാണ്. യുദ്ധം വേഗത്തിൽ പരിഹരിക്കാൻ കഴിയുമെന്നതിൽ എനിക്കു സംശയമില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ആരംഭിച്ചത്. ഞാൻ അത് ഭംഗിയായി ചെയ്യും. എനിക്ക് സമയമെടുത്ത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ, അത് ശരിക്കും മികച്ച കാര്യമാണ്. എനിക്ക് ഇതിലും മികച്ചതായി ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ഭരണകൂടം വെറും എട്ടു മാസത്തിനുള്ളിൽ അവസാനിപ്പിച്ചത് എട്ടു യുദ്ധങ്ങളാണ്. അങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല, ഒരിക്കലും ഉണ്ടാകില്ല.’’ – ഡോണൾ‌ഡ് ട്രംപ് പറഞ്ഞു.
    

  • ഇത് അസാധാരണം: പ്രപഞ്ചത്തിൽ നമ്മൾ തനിച്ചല്ലേ? ഒക്ടോബർ 29, ഡിസംബർ 19 നിർണായകം; ‌‘3ഐ’ അന്യഗ്രഹ സാങ്കേതികവിദ്യയുടെ സൂചനയോ?
      

         
    •   
         
    •   
        
       
  • ‘സാറ്റലൈറ്റ് പതിച്ച് ഒരാൾ മരിക്കും’: 10000 കടന്ന് മസ്‌കിന്റെ ‘സ്റ്റാർ’ സ്വപ്നം; ബഹിരാകാശത്ത് സംഭവിക്കുമോ ‘ചെയിൻ റിയാക്‌ഷൻ’?
      

         
    •   
         
    •   
        
       
  • ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Conflict Resolution: Donald Trump praises Pakistan\“s Shehbaz Sharif and Asim Munir as “great men,“ asserting his intent to swiftly resolve the conflict between Pakistan and Afghanistan. He highlighted his administration\“s success in ending multiple wars, claiming an average of one conflict resolved per month.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469998