search

ഡൽഹി വിമാനത്താവളത്തിൽ ബസിനു തീപിടിച്ചു, വിമാനത്തിനു തൊട്ടരികെ – വിഡിയോ

cy520520 1 hour(s) ago views 101
  



ന്യൂഡല്‍ഹി ∙ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ബസിനു തീപിടിച്ചു. എയര്‍ഇന്ത്യ വിമാനത്തിനു മീറ്ററുകള്‍ മാത്രം അകലെ വച്ചായിരുന്നു തീപിടിത്തം. ഗ്രൗണ്ട് സര്‍വീസ് കൈകാര്യംചെയ്യുന്ന എയര്‍ഇന്ത്യ സാറ്റ്‌സിനു കീഴിലുള്ള ബസിനാണ് തീപിടിച്ചത്. സംഭവസമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നില്ലെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ ഉണ്ടായ അപകടത്തിൽ ആളപായം ഇല്ല.  

  • Also Read കാസർകോട് അനന്തപുരിയിൽ പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; തൊഴിലാളിക്ക് ദാരുണാന്ത്യം   


ബസില്‍നിന്ന് തീ ഉയരുകയും ആളിക്കത്തുകയുമായിരുന്നു. വൈകാതെ വിമാനത്താവളത്തില്‍ അഗ്നിരക്ഷാസേന എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബസ് കത്തുന്നതിന്റെയും രക്ഷാപ്രവര്‍ത്തകര്‍ തീയണക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


WATCH FULL VISUAL SEQUENCE.

Look how close the fire broke out to the parked aircraft.
AI SATS bus aflame at Delhi airport. Luckily there were no casualties. pic.twitter.com/FRFdJ3HRUX— Rahul Shivshankar (@RShivshankar) October 28, 2025


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @RShivshankar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Bus caught fire at Delhi\“s Indira Gandhi International Airport, Terminal 3, near an Air India aircraft. No casualties were reported, and the cause of the fire is under investigation.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156088