search

ബെംഗളൂരുവിൽ ഭക്ഷണ വിതരണത്തിനിടെ ബ്രസീലിയൻ‌ മോഡലിനു നേരെ ലൈംഗികാതിക്രമം; ഡെലിവറി ബോയ് അറസ്റ്റിൽ

LHC0088 1 hour(s) ago views 1012
  



ബെംഗളൂരു ∙ ബെംഗളൂരു ആർടി നഗർ പ്രദേശത്തെ വസതിയിൽ 21 കാരിയായ ബ്രസീലിയൻ മോഡലിനോട് ലൈംഗികാതിക്രമം നടത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ.  ഒക്ടോബർ 17 ന് യുവതിയുടെ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു സംഭവം.  പ്രതി കുമാർ റാവു പവാറിനെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു നോർത്ത് ഡിവിഷൻ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) ബാബാസാബ് നെമഗൗഡ് പറഞ്ഞു.

  • Also Read വെനസ്വേലൻ തീരത്ത് വീണ്ടും ബോംബർ വിമാനങ്ങൾ; യുഎസിന്റെ മൂന്നാമത്തെ ശക്തി പ്രകടനം   


മറ്റ് രണ്ട് യുവതികൾക്കൊപ്പം ആയിരുന്നു മോഡലിന്റെ താമസം. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിലെ ഡിപ്ലോമ വിദ്യാർഥിയാണ് അറസ്റ്റിലായ കുമാർ റാവു പവാർ. പഠനത്തിനൊപ്പം പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയുടെ പാർട്ട് ടൈം ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. സംഭവ ദിവസം, യുവതി ഉച്ചകഴിഞ്ഞ് 3.20 ഓടെ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഓർഡർ ഡെലിവറി ചെയ്യുന്നതിനിടെ പ്രതി മോശമായി പെരുമാറുകയും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിക്കുകയും ചെയ്തുവെന്നാണ് കേസ്.

  • Also Read ‘ഓപ്പറേഷൻ സിന്ദൂർ 2.0 ഉടൻ, രണ്ടാം റൗണ്ട് ഡെഡ്‌ലി’; ആ ചതുപ്പു താണ്ടാൻ 33,000 കോടി ചെലവിട്ട് ഇന്ത്യയുടെ 4 ആംഫിബിയസ് കപ്പലുകൾ; പാക്കിസ്ഥാൻ ലക്ഷ്യം ഗുജറാത്തോ?   


വീടിനുള്ളിലേക്ക് തിരികെ ഓടിയക്കയറി വാതിലടച്ച യുവതി ഭയം കാരണം സംഭവം പുറത്തുപറഞ്ഞിരുന്നില്ല. ദിവസങ്ങൾക്കു ശേഷം സഹവാസിയായ യുവതിയോട് കാര്യം പറയുകയും അവർ തൊഴിലുടമയെ അറിയിക്കുകയും ആയിരുന്നു. അപ്പാർട്ട്മെന്റ് പരിസരത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയുടെ ദൃശ്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഒക്ടോബർ 25ന് യുവതി പൊലീസിനു പരാതി നൽകിയത്.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delivery boy arrested for sexually assaulting woman: Delivery boy arrested in Bengaluru after a 21-year-old Brazilian model accused him of sexual assault during a food delivery in RT Nagar. The accused, Kumar Rao Pawar arrested.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158435