search

സംശയാലുവായ ഭർത്താവ് ജീവിതം നരകമാക്കുമെന്ന് ഹൈക്കോടതി

deltin33 5 hour(s) ago views 492
  



കൊച്ചി ∙ സംശയാലുവായ ഭർത്താവ് വിവാഹജീവിതം നരകമാക്കുമെന്നും അടിസ്ഥാനമില്ലാത്ത സംശയം ക്രൂരതയാണെന്നും ഹൈക്കോടതി. ഭാര്യയുടെ വിശ്വസ്തതയെ സംശയിക്കുന്നതു ശീലമാക്കിയ ഭർത്താവ് അവരുടെ ആത്മാഭിമാനവും സമാധാനവുമാണു നശിപ്പിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

  • Also Read എസ്ഐആർ: എന്യൂമറേഷൻ ഫോമിൽ പൗരത്വം സംബന്ധിച്ച ചോദ്യങ്ങളും   


ഇത്തരത്തിലുള്ള പെരുമാറ്റം അനുഭവിക്കുന്ന ഭാര്യയ്ക്ക് രേഖകളോ തെളിവോ ഹാജരാക്കാൻ കഴിയണമെന്നില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. തെളിവ് ഹാജരാക്കിയില്ലെന്ന പേരിൽ ഹർജി തള്ളാനാവില്ല. പരസ്പരവിശ്വാസമാണ് വിവാഹത്തിന്റെ ആത്മാവ്. ഭർത്താവ് കാരണമില്ലാതെ സംശയിക്കുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും സത്യസന്ധതയെ ചോദ്യം ചെയ്യുകയും വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുകയും ചെയ്യുമ്പോൾ ഭാര്യയ്ക്ക് കടുത്ത മാനസിക വേദനയും അപമാനവുമാകും.

  • Also Read പിഎം ശ്രീ: തുടരും അനുനയനീക്കം; തണുപ്പിക്കാൻ സിപിഎം ജനറൽ സെക്രട്ടറിതന്നെ രംഗത്ത്   


ഭർത്താവ് പുറത്തുപോകുമ്പോൾ മുറി പൂട്ടുകയാണെന്നും തന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഭർത്താവിന്റെ സാന്നിധ്യത്തിലല്ലാതെ ഫോൺ ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഉൾപ്പെടെയുള്ള ഭാര്യയുടെ വാദത്തിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. വിവാഹമോചനത്തിനായി കുടുംബക്കോടതിയെ സമീപിച്ചെങ്കിലും തെളിവില്ലെന്ന പേരിൽ അനുവദിച്ചില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

  • Also Read ‘ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തണം; വളഞ്ഞ വഴിയിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള നീക്കം’   

    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇരുവരുടെയും വിവാഹം 2013 ൽ ആയിരുന്നു. വിവാഹ സമയത്ത് നഴ്സായിരുന്ന ഭാര്യയോടു ജോലി രാജിവച്ച്, വിദേശത്തുള്ള തന്റെയടുത്തെത്താൻ ഭർത്താവ് ആവശ്യപ്പെട്ടു. അവിടെ ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം.  എന്നാൽ, വിദേശത്തെത്തിയെങ്കിലും തുടക്കം മുതൽ ഭർത്താവ് സംശയാലുവായിരുന്നെന്നും ജോലിക്കു പോകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ നിരുത്സാഹപ്പെടുത്തിയെന്നും ഭാര്യ അറിയിച്ചു. ഗർഭിണിയായ ശേഷം യുവതിയെ ആക്രമിക്കുകയും മാതാപിതാക്കളെ അധിക്ഷേപിക്കുകയും ചെയ്തു. ഇതെല്ലാം ഭർത്താവ് നിഷേധിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

‘ഭർതൃവീട്ടുകാരോടുള്ള അവഗണന ക്രൂരത, വിവാഹമോചനമാകാം’

ന്യൂഡൽഹി ∙ ഭർത്താവിന്റെ പ്രായംചെന്ന മാതാപിതാക്കളോടു ഭാര്യ കാട്ടുന്ന അവഗണന ക്രൂരതയായി പരിഗണിക്കാമെന്നു ഡൽഹി ഹൈക്കോടതി വിലയിരുത്തി. ഈ സാഹചര്യത്തിൽ ഭർത്താവിനു വിവാഹമോചനത്തിന് അവകാശമുണ്ടെന്നു ജസ്റ്റിസുമാരായ അനിൽ ക്ഷേതർപാൽ, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

മാതാപിതാക്കളെ സംരക്ഷിക്കാൻ പങ്കാളിക്കും ചുമതലയുണ്ട്. അവരോട് അവഗണനയും വിദ്വേഷവും കാട്ടുന്നതു വിവാഹബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നും കോടതി വിലയിരുത്തി. 1990 ൽ വിവാഹിതരായ ദമ്പതികൾക്കു 2021ലാണ് കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. ഇത് ചോദ്യം ചെയ്തു ഭാര്യ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. English Summary:
Suspicious Husband & Neglect of In-laws: Suspicious Husband ruins marriage life as per the High Court. The court granted a divorce stating that unfounded suspicion is a form of cruelty and destroys the wife\“s self-esteem and peace.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469845