തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഗ്രാമീണമേഖലയിൽ കാർഷിക കുടുംബങ്ങളുടെ മാസവരുമാനം 28,984 രൂപയെന്നു സർക്കാരിന്റെ സർവേ റിപ്പോർട്ട്. കർഷകരുടെ സാഹചര്യം വിലയിരുത്താൻ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പും കൃഷിവകുപ്പും ചേർന്നു നടത്തിയ സർവേയിലാണു കണ്ടെത്തൽ. ഗ്രാമീണമേഖലയിൽ ആകെ 46.22 ലക്ഷം കുടുംബങ്ങളാണുള്ളത്.
- Also Read കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ കോർ കമ്മിറ്റി; സ്ഥാനം ജംബോ സമിതിക്കു മുകളിൽ
ഇതിൽ കാർഷികമേഖലയെ കൂടുതൽ ആശ്രയിക്കുന്ന കുടുംബങ്ങൾ 19.47 ലക്ഷമാണ്. കാർഷിക കുടുംബങ്ങളുടെ മാസവരുമാനമായ 28,984 ൽ 17,597 രൂപയും കൃഷിയിലും അല്ലാതെയുമുള്ള കൂലി ഇനത്തിലാണ്. ഇത് വരുമാനത്തിന്റെ 60.71% വരും. കാർഷികോൽപന്നങ്ങൾ വിറ്റുകിട്ടുന്നത് 6658 രൂപയാണ്. കന്നുകാലികളിൽനിന്നുള്ള വരുമാനമായി 1811 രൂപയും ചെറുകിട കച്ചവടത്തിൽനിന്നും മറ്റുമായി 2879 രൂപയും ലഭിക്കുന്നുണ്ട്. വാടക ഇനത്തിൽ 39 രൂപ ലഭിക്കുന്നു. കാർഷിക പെൻഷനും അല്ലാത്ത ക്ഷേമപെൻഷനുകളും ഇതിനു പുറമേ ലഭിക്കും.
- Also Read കരാറായശേഷം കേന്ദ്രനയം ലംഘിക്കാനാവില്ല: ഫണ്ട് തിരിച്ചുപിടിക്കാൻ കേന്ദ്രത്തിന് പല മാർഗം
2019 ൽ കാർഷിക കുടുംബങ്ങളുടെ മാസവരുമാനം 17,915 രൂപയായിരുന്നു. ഗ്രാമീണമേഖലയിൽ കാർഷിക കുടുംബങ്ങളുടെ എണ്ണം 2019 ലെ 14.67 ലക്ഷത്തിൽനിന്നാണ് 32.72% വർധനയോടെ 2024 ൽ 19.47 ലക്ഷമായത്. ഗ്രാമീണ മേഖലയിലെ 26.64% കുടുംബങ്ങൾക്കും പ്രധാന വരുമാനം കൂലിപ്പണിയിൽനിന്നാണ്. 22.78% കുടുംബങ്ങൾക്ക് സർക്കാർ–സ്വകാര്യ മേഖലയിലെ സ്ഥിരജോലിയിൽനിന്നു വരുമാനമുണ്ട്. 12.47% കുടുംബങ്ങൾക്ക് കാർഷികോൽപന്നങ്ങളിൽനിന്നുള്ള വരുമാനമാണു പ്രധാനം.
- ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
- ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
- സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
English Summary:
Farmer Income Survey: Kerala farmer income is the primary focus. A recent survey indicates an increase in the monthly income of agricultural families in Kerala\“s rural areas. The report highlights various sources of income, including wages, sale of agricultural products, and livestock. |
|