search

സിംഗപ്പൂരിൽ പുരുഷ സന്ദർശകനെ പീഡിപ്പിച്ച ഇന്ത്യൻ നഴ്സിന് 14 മാസം തടവും 2 പ്രഹരവും

LHC0088 9 hour(s) ago views 425
  

    



‌‌സിംഗപ്പൂർ ∙ റാഫിൾസ് ആശുപത്രിയിൽ പുരുഷ സന്ദർശകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ നഴ്സ് എലിപ് ശിവ നാഗുവിനെ (34) സിംഗപ്പൂർ കോടതി ശിക്ഷിച്ചു. 14 മാസം തടവും രണ്ട് പ്രഹരവുമാണ് വെള്ളിയാഴ്ച കോടതി ശിക്ഷയായി വിധിച്ചത്.

  • ദേശീയ ദിനാഘോഷം: നീണ്ട 9 ദിവസം അവധി വേണോ?; വർഷാവസാനം അവധിക്ക് കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത Gulf News
      

         
    •   
         
    •   
        
       
  • സസ്പെൻസിന് വിട: 225 കോടിയുടെ മഹാഭാഗ്യവാൻ ഇന്ത്യക്കാരൻ തന്നെ; യുവപ്രവാസിയുടെ വിവരം പുറത്തുവിട്ട് യുഎഇ ലോട്ടറി Gulf News
      

         
    •   
         
    •   
        
       


ഈ വർഷം ജൂൺ 18നാണ് സംഭവം നടന്നത്. നോർത്ത് ബ്രിജ് റോഡിലുള്ള റാഫിൾസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മുത്തച്ഛനെ കാണാൻ വന്ന സന്ദർശകനാണ് പീഡനത്തിന് ഇരയായത്. മുത്തച്ഛന്റെ വാർഡിനടുത്തുള്ള ടോയ്‌ലറ്റിൽ നിന്ന് കൈ കഴുകാനായി പുറത്തിറങ്ങിയ ഇരയെ, ‘ഡിസിൻഫെക്റ്റ്’ (അണുവിമുക്തമാക്കണം) ചെയ്യണം എന്ന വ്യാജേന നാഗു സമീപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇത്തരമൊരു സംഭവം പ്രതീക്ഷിക്കാത്തതിനാൽ ഇര ഞെട്ടിപ്പോവുകയും അമ്പരന്ന് നിൽക്കുകയും ചെയ്തു. പീഡനത്തിന് ശേഷം ഇര മുത്തച്ഛന്റെ വാർഡിലേക്ക് തിരികെ പോവുകയായിരുന്നു.

ജൂൺ 21ന് ഇര പൊലീസിൽ പരാതി നൽകി. രണ്ട് ദിവസത്തിന് ശേഷം, ജൂൺ 23ന് നാഗുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ നാഗുവിനെ നഴ്സിങ് ഡ്യൂട്ടിയിൽ നിന്ന് ഉടൻ തന്നെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഇരയ്ക്ക് കടുത്ത മാനസികാഘാതം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. English Summary:
Singapore sexual assault case: An Indian-origin nurse has been sentenced to 14 months in jail and two strokes of the cane for sexually assaulting a male visitor at Raffles Hospital. The incident occurred on June 18 when the nurse, under the pretense of disinfection, sexually assaulted the visitor near a toilet.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158645