search

സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഡെലിവറി ബോയ് അറസ്റ്റിൽ

deltin33 11 hour(s) ago views 725
  



ന്യൂഡല്‍ഹി ∙ സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വനിതാ ഡോക്ടറെ പീഡിപ്പിച്ച ഡെലിവറി ബോയ് അറസ്റ്റില്‍. ഡല്‍ഹി ഛത്തര്‍പുര്‍ സ്വദേശി ആരവാണ് അറസ്റ്റിലായത്. ഭക്ഷണത്തില്‍ ലഹരിമരുന്നു കലർത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു പീഡനം. സംഭവത്തിനു പിന്നാലെ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  

  • Also Read എഐ ഉപയോഗിച്ച് അശ്ലീല വിഡിയോ നിർമിച്ച് പ്രചരിപ്പിച്ചു; പരാതി നൽകി ചിരഞ്ജീവി   


ആരവ് ഇന്‍സ്റ്റഗ്രാം വഴിയാണ് വനിതാ ഡോക്ടറെ പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. സൈന്യത്തില്‍ ലെഫ്റ്റനന്റ് ആണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു സൗഹൃദം. ജമ്മു കശ്മീരില്‍ ജോലിചെയ്യുകയാണെന്നും പ്രതി വിശ്വസിപ്പിച്ചു. സൈനിക യൂണിഫോമിലുള്ള ചില ചിത്രങ്ങളും അയച്ചുനല്‍കി. ഇതിനുപിന്നാലെ ഇരുവരും പരസ്പരം മൊബൈല്‍നമ്പറുകളും കൈമാറി. ഇതോടെ വാട്‌സാപ്പ് വഴി ചാറ്റിങ്ങും ഫോണ്‍വിളിയും ആരംഭിച്ചു.  

  • Also Read ‘ലാലുവും നിതീഷുമെല്ലാം കുറേയായില്ലേ ഭരിക്കുന്നു’: അക്കൗണ്ടിലെത്തിയത് 10,000 രൂപ! ബിഹാറുകാർ കൂട്ടത്തോടെ നാട്ടിലേക്ക്: ഛ‍ഠ് പൂജ രക്ഷിക്കുമോ?   


ഒക്ടോബര്‍ ആദ്യം വനിതാ ഡോക്ടറെ ഫോണില്‍ വിളിച്ച പ്രതി, താന്‍ ഡല്‍ഹിയില്‍ വരുന്നുണ്ടെന്നും കാണാമെന്നും അറിയിച്ചു. തുടര്‍ന്ന് ഡോക്ടറുടെ വീട്ടിലെത്തിയ പ്രതി ഭക്ഷണത്തില്‍ ലഹരിമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയശേഷം ഡോക്ടറെ പീഡിപ്പിക്കുകയായിരുന്നു. ബോധം വീണ്ടെടുത്തതിനു പിന്നാലെ വനിതാ ഡോക്ടര്‍ പീഡനവിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ദിവസങ്ങളോളം നീണ്ട തിരച്ചിലിനു ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delivery Boy Arrested for Raping Woman Doctor in Delhi: Delivery boy arrested for sexually assaulting a woman doctor in Delhi. The accused impersonated an army officer and drugged the victim before committing the crime.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469968