search

സീറ്റ് വിഭജന കാലം; മുന്നണി കലുഷിതം

Chikheang 7 hour(s) ago views 610
  



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, രാഷ്ട്രീയമായി കൈകോർത്തു നിൽക്കേണ്ട നിർണായക വേളയിലാണ് ഇടതുമുന്നണിയിലെ പ്രബല കക്ഷികൾക്കിടയിൽ ഭിന്നത രൂക്ഷമായിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടെത്തി നടത്തിയ ചർച്ചയ്‌ക്കൊടുവിലും ‘ഞങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരമായില്ല’ എന്ന് ബിനോയ് വിശ്വം തുറന്നടിച്ചതോടെ, രണ്ടും കൽപിച്ചുള്ള നീക്കത്തിനാണ് സിപിഐ ഒരുങ്ങുന്നതെന്നു വ്യക്തം.

  • Also Read ‘മലക്കം മറിച്ചിൽ ഇല്ല; പിഎം ശ്രീയിലേത് തന്ത്രപരമായ നീക്കം, വർഗീയ അജൻഡയെ എതിർക്കും’   


തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനമടക്കമുള്ള നടപടികൾ പുരോഗമിക്കവെയാണ് സിപിഐ സ്വരം കടുപ്പിച്ചിരിക്കുന്നത്. സീറ്റ് വിഭജനത്തിനായി ജില്ലാതലങ്ങളിൽ ഇരു കക്ഷികളും ഒന്നിച്ചിരുന്നുള്ള ചർച്ചകൾ വരുംദിവസങ്ങളിൽ നടത്തേണ്ടതുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ചർച്ച നടന്നിരുന്നു. വിശ്വാസവഞ്ചന കാട്ടിയെന്നു കരുതുന്ന പാർട്ടിയുമായി തുറന്നമനസ്സോടെയുള്ള ചർച്ച സിപിഐക്കു സാധ്യമാകുമോയെന്നതും പ്രധാനമാണ്. ബന്ധത്തിൽ കൂടുതൽ ഉലച്ചിലുണ്ടായാൽ, മുന്നണിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ സാരമായി ബാധിക്കാം.

  • Also Read ആലപ്പുഴയിൽ ചർച്ചകളുടെ ‘റെഡ് അലർട്ട്’ ദിനം; ഒന്നാം നിലയിൽ സിപിഐ യോഗം, രണ്ടാം നിലയിൽ മുഖ്യമന്ത്രി, ദൂതുമായി മന്ത്രിമാർ   


പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ, മുന്നണിയെ ആകെ അവതാളത്തിലാക്കുന്ന പ്രതിസന്ധിയാണു രൂപമെടുത്തിരിക്കുന്നത്. ഇരുകക്ഷികളുടെയും പ്രധാന നേതാക്കൾ ഒന്നിച്ചെത്തുന്ന ഒരുപിടി പരിപാടികളും നടക്കാനിരിക്കുകയാണ്. മൃഗശാലയുടെ ഉദ്ഘാടനത്തിനായി ഇന്ന് തൃശൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ.രാജനൊപ്പമാണ് വേദി പങ്കിടേണ്ടത്. നാളെ കോവളത്തു നടക്കുന്ന പട്ടയമേളയിൽ മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ.അനിലും കെ.രാജനും ഒരേ വേദിയിലെത്തും. സംസ്ഥാനത്തെ അതിദാരിദ്യ്രമുക്തമായി പ്രഖ്യാപിക്കാൻ നവംബർ ഒന്നിനു നിയമസഭയുടെ പ്രത്യേക സമ്മേളനവും ചേരുന്നുണ്ട്.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
LDF Seat Allocation Crisis: Kerala Left Front Seat Allocation disputes are causing significant turbulence within the ruling alliance as local body and assembly elections approach. The CPI has taken a firm stand against its allies, openly expressing unresolved issues that could severely impact the LDF\“s electoral preparations.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160466