search

‘മലക്കം മറിച്ചിൽ ഇല്ല; പിഎം ശ്രീയിലേത് തന്ത്രപരമായ നീക്കം, വർഗീയ അജൻഡയെ എതിർക്കും’

cy520520 1 hour(s) ago views 416
  



∙ കേന്ദ്ര ഫണ്ട് കിട്ടാൻ വേണ്ടി മാത്രമാണോ പിഎം ശ്രീയിൽ ഒപ്പിട്ടത്? അതിനു മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ലേ?

ഇതു തികച്ചും തന്ത്രപരമായ തീരുമാനമാണ്. സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) വഴി ലഭിക്കേണ്ട 1100 കോടിയിലധികം രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചു. ഈ ഫണ്ട് ഇല്ലെങ്കിൽ ലക്ഷക്കണക്കിന് സാധാരണക്കാരായ കുട്ടികളുടെ യൂണിഫോം, പാഠപുസ്തകങ്ങൾ, ഭിന്നശേഷി കുട്ടികൾക്കുള്ള സഹായങ്ങൾ എന്നിവയ്ക്കുള്ള വിഹിതമെല്ലാം മുടങ്ങും. ഈ സാമ്പത്തിക ഉപരോധത്തെ മറികടക്കാനാണു ധാരണാപത്രത്തിൽ ഒപ്പിട്ടത്.

∙ കഴിഞ്ഞ വർഷം സുപ്രീം കോടതിയെ സമീപിക്കാനും തമിഴ്നാടുമായി ചേർന്നു നീങ്ങാനും തീരുമാനിച്ചിരുന്നല്ലോ. പിന്നെ എന്തുകൊണ്ട് ആ നീക്കത്തിൽനിന്ന് പിന്തിരിഞ്ഞു?
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നിയമ പോരാട്ടം വർഷങ്ങൾ നീണ്ടുപോയേക്കാം. കുട്ടികളുടെ ഭാവി പണയപ്പെടുത്തി നീണ്ട നിയമയുദ്ധത്തിനു കാത്തിരിക്കുന്നതിനെക്കാൾ പ്രധാനം, അവരുടെ അവകാശങ്ങൾ ഉടൻ നേടിയെടുക്കുക എന്നതാണ്. പിഎം ശ്രീയിൽനിന്നു പിന്മാറിയ പഞ്ചാബിന് ഫണ്ട് നഷ്ടമായപ്പോൾ അടുത്ത വർഷം വീണ്ടും ചേരേണ്ടി വന്ന അനുഭവവുമുണ്ട്. ഇതെല്ലാം പഠിച്ച ശേഷമാണു തീരുമാനം എടുത്തത്.

  • Also Read പിഎം ശ്രീ: തള്ളിയതെല്ലാം പാഠമാകും; കേരള പാഠ്യപദ്ധതിയിലും വരും ഭാരതീയ വിജ്ഞാന സമ്പ്രദായം   


∙ എൻഇപിക്കെതിരായ മുൻ നിലപാടിൽനിന്നു മാറിയെന്നാണല്ലോ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് വലിയ മലക്കംമറിച്ചിലാണെന്നാണ് ആരോപണം?

ഒരു മലക്കംമറിച്ചിലും ഇല്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ, അതായത് ഒളിഞ്ഞിരിക്കുന്ന വർഗീയ അജൻഡകളെയും കാവിവൽക്കരണ ശ്രമങ്ങളെയും കേരളം ശക്തമായി എതിർക്കും. നയത്തിന് സ്കൂൾ ഘടന, ക്രെഡിറ്റ് ഫ്രെയിംവർക്ക്, പ്രവേശന പ്രായം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികമായ ചില ഉള്ളടക്കങ്ങൾ കൂടിയുണ്ട്. ഇവയിൽ സംസ്ഥാനത്തിനു ഗുണകരമായവ മാത്രം പരിഗണിക്കും.

∙ എന്തിനായിരുന്നു ഇത്ര തിടുക്കം? കേന്ദ്രം നിർബന്ധിച്ചിരുന്നോ?

‘തിടുക്കം’ എന്ന വാക്ക് ശരിയല്ല. ഫണ്ട് തടഞ്ഞുവയ്ക്കപ്പെട്ട സാഹചര്യത്തിന്റെ ‘അടിയന്തര പ്രാധാന്യം’ എന്നതാണു ശരി.  

∙ ധാരണാപത്രം കഴിഞ്ഞ 16–ാം തീയതി വച്ചാണ് തയാറാക്കിയിരിക്കുന്നത്. എന്നാണ് ഒപ്പിട്ടത്?‌

16നു കരട് തയാറാക്കിയെങ്കിലും 23ന് ഡൽഹിയിലെത്തിയാണ് വകുപ്പ് സെക്രട്ടറി ഒപ്പിട്ടത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി തന്നെയാണു മുന്നോട്ടുപോയത്.

‌∙ പിഎം ശ്രീ പദ്ധതി കേരളത്തിനു വേണ്ടെന്നു പറഞ്ഞല്ലോ. ആ പദ്ധതി നടപ്പാക്കാതെ തന്നെ എസ്എസ്കെ ഫണ്ട് നേടിയെടുക്കാമെന്ന് സർക്കാർ കരുതുന്നുണ്ടോ?

ഉന്നതവിദ്യാഭ്യാസ വകുപ്പ് പി.എം.ഉഷ പദ്ധതിയിൽ ഒപ്പിട്ടത് എൻഇപി നടപ്പാക്കാം എന്ന വ്യവസ്ഥയോടെയാണ്. എന്നിട്ടും കേരളം നടപ്പാക്കുന്നത് നമ്മുടെ സ്വന്തം ഉന്നത വിദ്യാഭ്യാസ കമ്മിഷൻ റിപ്പോർട്ടാണ്. സ്കൂൾ വിദ്യാഭ്യാസത്തിലും കേരളത്തിന്റെ തനത് നയങ്ങളും പാഠ്യപദ്ധതിയും തന്നെയാകും തുടരുക.

∙ ആർഎസ്എസ് അജൻഡ എന്നു പറഞ്ഞ് ഇതുവരെ എതിർത്ത വ്യവസ്ഥകൾ പിഎം ശ്രീയിലുണ്ട്. അവയെ എങ്ങനെ പ്രതിരോധിക്കും?

ദേശീയ വിദ്യാഭ്യാസ നയ രേഖയിൽ തന്നെ (സെക്‌ഷൻ 4.32) പാഠ്യപദ്ധതിയിൽ അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്കാണെന്നു പറയുന്നുണ്ട്. അടുത്തയിടെയാണ് നമ്മൾ 10–ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിച്ചത്. എൻസിഇആർടി ഗാന്ധി വധവും മുഗൾ ചരിത്രവും വെട്ടിമാറ്റിയപ്പോൾ, അത് പ്രത്യേക പാഠപുസ്തകമാക്കി. ആ നിലപാട് തുടരും.

. പദ്ധതിയിൽനിന്നു പിൻമാറാനും റദ്ദാക്കാനുമുള്ള അവകാശം കേന്ദ്രത്തിനു മാത്രമാണെന്ന് ധാരണാപത്രത്തിൽ വ്യവസ്ഥയുണ്ടല്ലോ. എന്നിട്ടും സംസ്ഥാനത്തിനും പിൻമാറാൻ അവകാശമുണ്ടെന്ന് വാദിക്കുന്നതിൽ അർഥമുണ്ടോ?

ധാരണാപത്രം എന്നത് ഒരു ധാരണ മാത്രമാണ്, അല്ലാതെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ അടിയറ വയ്ക്കുന്ന നിയമ രേഖയല്ല. English Summary:
PM-SHRI Scheme: Kerala signed the PM-SHRI MoU as a strategic move to unlock crucial central funds for education, despite opposing NEP\“s political content. Discover how Kerala aims to safeguard its educational autonomy and curriculum amidst funding challenges.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156088