തൊടുപുഴ ∙ പരിസ്ഥിതിലോല മേഖലയിലെ ദേശീയപാത നിർമാണത്തിൽ ശാസ്ത്രീയ പരിശോധന നടത്താതെ നിർമാണവുമായി മുന്നോട്ടുപോകാൻ കരാർ കമ്പനിയെ ദേശീയപാത അതോറിറ്റി അനുവദിച്ചതാണ് അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിന് വഴിവച്ചതെന്ന് ആക്ഷേപം. മഴയില്ലാതിരുന്നിട്ടു പോലും മല വിണ്ടുകീറി കനത്ത മണ്ണിടിച്ചിലുണ്ടായി വീടുകൾ തകർന്നു.
- Also Read ടിപി കേസ് പ്രതികൾക്ക് വീണ്ടും സഹായം: പുറത്തുവിട്ടാൽ പ്രശ്നമുണ്ടോ എന്ന് ജയിലുകളിലേക്ക് കത്ത്
ദേശീയപാതയിലെ (എൻഎച്ച് 85) അശാസ്ത്രീയ നിർമാണത്തെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള മണ്ണിടിച്ചിൽ പരിശോധിക്കാൻ ജില്ലാ ജിയോളജിസ്റ്റ്, ഹസാഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫിസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫിസർ, പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ദേശീയപാത അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, ദേവികുളം തഹസിൽദാർ എന്നിവരെ കലക്ടർ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
മണ്ണിടിച്ചിലുണ്ടായ അടിമാലിയിലെ എട്ടുമുറി ഭാഗത്ത് പാറ തുരന്ന് പൊട്ടിച്ചുമാറ്റാനുള്ള പ്രവൃത്തികൾ തുടങ്ങിയിരുന്നു. തുടർന്നാണ് മേൽഭാഗത്തെ ബലമില്ലാത്ത മണ്ണിടിയാൻ തുടങ്ങിയത്. നിലവിൽ 50 അടി പൊക്കത്തിലുള്ള തിട്ടയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ മണ്ണിടിച്ചിൽ തുടരാനുള്ള സാധ്യതയും ഏറെയാണ്.
- ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
- കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
- 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
MORE PREMIUM STORIES
കർണാടകയിലെ ഷിരൂരിലെ അപകടം ദേശീയപാതയുടെ വശത്തെ മൺതിട്ടകൾക്ക് ചെരിവു നൽകാതെ റോഡ് നിർമിച്ചതുമൂലമാണെന്നു റിപ്പോർട്ടുണ്ടായിരുന്നു. സമാനപ്രശ്നമാണ് ഇപ്പോൾ അടിമാലി– പള്ളിവാസൽ ഭാഗത്തു ദേശീയപാത നിർമാണത്തിലും സംഭവിക്കുന്നത്.
ദേശീയപാത 85ൽ അടിമാലി-കൂമ്പൻപാറ ഭാഗത്ത് ഗതാഗത നിരോധനം
തൊടുപുഴ∙ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ (ദേശീയപാത 85) അടിമാലി-കൂമ്പൻപാറ ഭാഗത്തെ ഗതാഗതം പൂർണമായും നിരോധിച്ചു. അടിമാലിയിൽനിന്നു മൂന്നാറിലേക്കും തിരികെ അടിമാലിയിലേക്കും ഉള്ള വാഹനങ്ങൾ, അടിമാലി -കല്ലാർകുട്ടി- വെള്ളത്തൂവൽ -ചെങ്കുളം -ആനച്ചൽ -രണ്ടാം മൈൽ വഴി തിരിച്ചുവിടും.
അതോറിറ്റി പരിശോധിക്കുന്നത് സാങ്കേതികത്വം
കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ–ബോഡിമെട്ട് റീച്ചിലെ ഗ്യാപ് റോഡിൽ മണ്ണിടിച്ചിലും പാറവീഴ്ചയും സ്ഥിരമായത് ശാസ്ത്രീയ പഠനമില്ലാതെ നിർമാണവുമായി മുന്നോട്ടു പോയതിനാലാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇതേ രീതിയിലാണ് നിലവിൽ നേര്യമംഗലം–മൂന്നാർ റീച്ചിലും നിർമാണം നടക്കുന്നത്. മൂന്നാർ–ബോഡിമെട്ട് റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾ എൻജിനീയറിങ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്‌ഷൻ പ്രോജക്ട് (ഇപിസി ) സമ്പ്രദായത്തിലാണ് നടന്നത്. കരാറുകാർ സമർപ്പിക്കുന്ന രൂപരേഖയുടെ സാങ്കേതികത്വം മാത്രം പരിശോധിച്ചു ദേശീയപാത അതോറിറ്റി നിർമാണത്തിന് അനുമതി നൽകും.
ഓരോ പ്രദേശത്തെ മണ്ണുപരിശോധന, പൊട്ടിക്കേണ്ട പാറയുടെ അളവ്, പാറയുടെ ഘടന എന്നിവയൊന്നും പരിശോധിക്കാതെയാണ് നിർമാണം മുന്നോട്ടുപോകുന്നത്. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിലോല സ്വഭാവം പരിഗണിക്കാതെ നിർമാണപ്രവർത്തനങ്ങൾ നടത്തിയതിനാലാണ് ഗ്യാപ് റോഡിലെ മണ്ണിടിച്ചിലുണ്ടാകുന്നതെന്ന് ഉടുമ്പൻചോല തഹസിൽദാർ 2019ൽ റിപ്പോർട്ട് ചെയ്തിരുന്നു. കരാർ കമ്പനിയെ ഇഷ്ടത്തിനു വിട്ടതോടെ 6 കോടി രൂപയുടെ അനധികൃത പാറക്കടത്താണ് ഗ്യാപ് റോഡ് നിർമാണത്തിനിടെ ഉണ്ടായത്. English Summary:
Adimali Landslide: Adimali landslide investigation reveals unscientific road construction practices by the National Highway Authority. The lack of proper geological assessment and soil testing during the construction of National Highway 85 contributed to the disaster. This resulted in significant property damage and raised concerns about the environmental impact of infrastructure projects in sensitive areas. |