വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രശംസിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഡോണൾഡ് ട്രംപിനെ ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന പ്രസിഡന്റ് എന്നു വിശേഷിപ്പിച്ച കാര്‍ണി, ഇന്ത്യ – പാക്കിസ്ഥാൻ രാജ്യങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവന്നത് ട്രംപാണെന്നും പറഞ്ഞു. രാജ്യാന്തര കാര്യങ്ങളെയും സാമ്പത്തിക സ്ഥിരതയേയും സ്വാധീനിച്ചതിനും ട്രംപിനെ കാർണി പ്രശംസിച്ചു. വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രശംസ.   
  
 -  Also Read  സമാധാന കരാറിലെത്താൻ സന്നദ്ധം; ബന്ദികളെ കൈമാറുന്നതിനുള്ള ചർച്ചകൾക്കു തടസം ഇസ്രയേൽ ആക്രമണം: ഹമാസ്   
 
    
 
‘‘താങ്കൾ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡന്റാണ് . സമ്പദ് വ്യവസ്ഥയിലെ പരിവർത്തനം, നാറ്റോ സഖ്യവുമായുള്ള പ്രതിബദ്ധത, ഇന്ത്യ – പാക്കിസ്ഥാൻ മുതൽ അസർബൈജാൻ – അർമേനിയ വരെയുള്ള രാജ്യങ്ങൾക്കിടയിലെ സമാധാനം, ഇറാനെ ഭീകരതയില്‍ നിന്ന് മുക്തമാക്കുന്ന ഇടപെടൽ എന്നിവയെല്ലാം പ്രധാനമാണ്.’’– കാർണി പറഞ്ഞു. കഴിഞ്ഞ മേയ് മാസത്തിൽ ന്യൂഡൽഹി – ഇസ്ലാമാബാദ് തമ്മിലുണ്ടായ സംഘർഷം ഇല്ലാതാക്കാൻ മധ്യസ്ഥത വഹിച്ചത് താനാണെന്ന് ട്രംപ് നിരന്തരം ആവർത്തിച്ചു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണിയുടെ പ്രശംസ.   
  
 -  Also Read   ‘ബുൾഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!   
 
   English Summary:  
Canadian PM Praises Trump: “Transformative President“: Canadian PM Praises Trump Over India-Pak Peace |