deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കരൂർ ദുരന്തത്തിനു കാരണമെന്ത്, ഉത്തരവാദികളാര്? 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം; ടേംസ് ഓഫ് റഫറൻസ് പുറപ്പെടുവിച്ചു

deltin33 2025-10-8 05:20:59 views 579

  



ചെന്നൈ ∙ കരൂർ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ രൂപീകരിച്ച ജുഡീഷ്യൽ അന്വേഷണ കമ്മിഷന്റെ ഉത്തരവാദിത്തങ്ങളും അന്വേഷണ ലക്ഷ്യങ്ങളും ഉൾപ്പെടുത്തിയുള്ള ടേംസ് ഓഫ് റഫറൻസ് പുറപ്പെടുവിച്ചു. ആളുകൾ തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണങ്ങളും സാഹചര്യങ്ങളും അന്വേഷിക്കും. ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങളും അതിന് ഉത്തരവാദികളാരെന്നും വ്യക്തമാക്കും. യോഗത്തിനു പൊലീസ് നൽകിയ അനുമതി, അവയിൽ എത്രയെണ്ണം ലംഘിക്കപ്പെട്ടു എന്നതും അന്വേഷണ പരിധിയിലുണ്ട്.  

  • Also Read വാഹനം വിട്ടുകിട്ടാൻ ദുൽഖറിന് കസ്റ്റംസിനെ സമീപിക്കാം; ഒരാഴ്ചക്കുള്ളിൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി   


യോഗങ്ങളും റാലികളും നടത്തുന്നതിനു രാഷ്ട്രീയ പാർട്ടികൾക്ക് അനുമതിയും മാതൃകാ പെരുമാറ്റച്ചട്ടവും നൽകുന്നതിനു നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പഠിക്കുകയും ഭാവിയിൽ അത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനു പ്രതിരോധ നടപടികൾ നിർദേശിക്കുകയും ചെയ്യും. അന്വേഷണം പൂർത്തിയാക്കി 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ടേംസ് ഓഫ് റഫറൻസിൽ പറയുന്നത്.  

  • Also Read കലാപം ‘ചാടിക്കടന്ന’ ലങ്കയുടെ അവസ്ഥയെന്ത്? ബംഗ്ലദേശും ഇന്തൊനീഷ്യയും രക്ഷപ്പെട്ടോ? ജെൻസീ സമരം പ്രഹസനങ്ങളോ പരിഹാരമോ?   


അതേ സമയം, കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ബിജെപി നേതാവ് ഉമാ ആനന്ദാണ് അപ്പീൽ നൽകിയത്. നേരത്തേ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ, ബിജെപി പാർട്ടികളുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന്, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച കോടതി വിജയ്ക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.  

ദുരന്തത്തിൽ കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബവുമായി വിജയ് വിഡിയോ കോളിൽ സംസാരിച്ചു. ടിവികെ പ്രവർത്തകർ വീട് സന്ദർശിക്കുന്നതിനിടെയാണ് വിജയ് അഞ്ചു പേരുടെ കുടുംബവുമായി വിഡിയോ കോളിൽ സംസാരിച്ചത്. 20 മിനിറ്റ് നേരം വിജയ് ഇവരുമായി സംസാരിച്ചു. മറ്റുള്ളവരുടെ കുടുംബങ്ങളുമായും വിജയ് ഉടൻ സംസാരിക്കുമെന്നാണ് വിവരം നിലവിലുള്ള സാഹചര്യം മാറിയാൽ നേരിട്ട് കാണാം എന്ന് വിജയ് അറിയിച്ചതായും വിവരങ്ങളുണ്ട്. English Summary:
TVK Karur Rally Stampede: Karur Incident refers to the judicial inquiry initiated by the Tamil Nadu government into the Karur incident. This inquiry will investigate the causes of the tragedy and recommend preventative measures for future events.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

administrator

Credits
68673
Random