ചങ്ങനാശേരി∙ മന്നം ജയന്തി ആഘോഷത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു മുഖം കൊടുക്കാതെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടന്നുപോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സംഭവം രാഷ്ട്രീയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. രമേശ് ചെന്നിത്തല വരുന്നതുകണ്ട് സദസ്സിലുണ്ടായിരുന്ന രാഹുൽ എഴുന്നേറ്റെങ്കിലും ചെന്നിത്തല ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടുപോകുകയായിരുന്നു. രാഹുലിന്റെ ഒപ്പം നിന്നിരുന്ന വ്യക്തി കൈകൊടുക്കാൻ ശ്രമിച്ചെങ്കിലും ഇതും ചെന്നിത്തല അവഗണിച്ചു.
- Also Read മറ്റത്തൂരിൽ പ്രശ്നപരിഹാര ഫോർമുല; വൈസ് പ്രസിഡന്റ് രാജിവയ്ക്കും
അതേസമയം, അടുത്ത സീറ്റിൽ ഇരുന്നിരുന്ന രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യനോട് ചെന്നിത്തല കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും സ്ഥാനാർഥിയാക്കരുത് എന്ന് ഇന്നലെ രാവിലെ പി.ജെ.കുര്യൻ പ്രതികരിച്ച സാഹചര്യത്തിൽ ഈ രംഗങ്ങൾ കൗതുകമായി. English Summary:
Ramesh Chennithala: Former Opposition Leader Ramesh Chennithala ignored MLA Rahul Mamkoottathil during Mannam Jayanthi celebrations in Changanassery on January 3, 2026, triggering political debate after the moment went viral on social media. |
|