search

മറ്റത്തൂരിൽ പ്രശ്നപരിഹാര ഫോർമുല; വൈസ് പ്രസിഡന്റ് രാജിവയ്ക്കും

deltin33 Half hour(s) ago views 294
  



തൃശൂർ ∙ കോൺഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂർ പഞ്ചായത്തിലെ പ്രതിസന്ധി അയയുന്നു. പഞ്ചായത്തിൽ ബിജെപി അംഗങ്ങളുടെ വോട്ടുനേടി വിജയിച്ച വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് ഇന്നു സ്ഥാനം രാജിവച്ചേക്കും. നൂർജഹാൻ അടക്കമുള്ള 8 അംഗങ്ങളെയും നേരത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു.

  • Also Read വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം: പ്രതി ഒളിവിൽ; ബിജെപി പ്രവർത്തകന്റെ അതിക്രമം നടുറോഡിൽ ഇരുന്ന് മദ്യപിച്ച ശേഷം   


പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടെസ്സി ജോസ് സ്വതന്ത്രയായി ജയിച്ചയാളായതിനാൽ രാജിവയ്ക്കാൻ സാധ്യതയില്ല. ഇവർക്കെതിരെ 6 മാസം കഴി‍ഞ്ഞ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നാൽ അപ്പോൾ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കും. വൈസ് പ്രസിഡന്റ് രാജിവയ്ക്കുന്നതോടെ, പുറത്താക്കിയ 8 പഞ്ചായത്ത് അംഗങ്ങളെയും പാർട്ടിയിൽ തിരികെയെടുക്കാനും വഴി തെളിയും. കെപിസിസി നിർദേശത്തെത്തുടർന്നാണ് തീരുമാനം.

തങ്ങളിൽ ഒരാൾപോലും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ഇപ്പോഴും കോൺഗ്രസ് തന്നെയാണെന്നും വ്യക്തമാക്കി ഇവർ രംഗത്ത് വന്നിരുന്നു. ഡിസിസി നേതൃത്വത്തിന്റെ തെറ്റായ സമീപനമാണ് സ്വതന്ത്ര സ്ഥാനാർഥിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കാൻ കാരണമെന്നും ബിജെപിയും ഈ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയായിരുന്നെന്നുമാണ് ഇവരുടെ വാദം. കെപിസിസി ചുമതലപ്പെടുത്തിയ റോജി എം. ജോൺ എംഎൽഎ, പുറത്താക്കിയവരെയും മണ്ഡലത്തിലെ ഔദ്യോഗിക വിഭാഗത്തെയും കേട്ടശേഷം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കെപിസിസി നടപടി.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Mattathur Panchayat Crisis Solved: Vice President to Resign After KPCC Intervention
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4410K

Credits

administrator

Credits
443847

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com