search

‘മോശമായി സ്പർശിച്ചു...’; മരണത്തിനു മുൻപ് വിഡിയോ ചിത്രീകരിച്ച് വിദ്യാർഥിനി, പ്രഫസർക്കും 3 സഹപാഠികൾക്കുമെതിരെ കേസ്

Chikheang 1 hour(s) ago views 746
  



ധർമശാല∙ ഹിമാചൽ പ്രദേശിലെ ധർമശാലയിലുള്ള സർക്കാർ കോളജിൽ രണ്ടാം വർഷ വിദ്യാർഥിനി മരിച്ച സംഭവത്തിൽ മൂന്ന് വിദ്യാർഥിനികൾക്കും ഒരു പ്രഫസർക്കുമെതിരെ റാഗിങ്ങിനും ലൈംഗിക പീഡനത്തിനും കേസെടുത്തു. മരണത്തിന് മുൻപ് വിദ്യാർഥിനി തന്റെ ദുരനുഭവങ്ങൾ വിശദീകരിക്കുന്ന വിഡിയോ മൊബൈലിൽ റെക്കോർഡ് ചെയ്തിരുന്നു. പ്രഫസർ മോശമായി സ്പർശിച്ചെന്നും മാനസിക, ലൈംഗിക പീഡനങ്ങൾ നേരിടേണ്ടി വന്നതായും പെൺകുട്ടി വിഡിയോയിൽ പറയുന്നുണ്ട്.

  • Also Read ‘മുംബൈ പൊലീസാണ്, വെർച്വൽ അറസ്റ്റിലാണ്’; വിഡിയോ കോളിൽ കണ്ടത് യഥാർഥ പൊലീസിനെ, തട്ടിപ്പു പൊളിച്ച് സൈബർസെൽ   


ഹർഷിത, ആകൃതി, കോമളിക എന്നീ മൂന്ന് വിദ്യാർഥിനികൾ സെപ്റ്റംബർ 18ന് തന്റെ മകളെ ക്രൂരമായി റാഗ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്തെന്നും പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കോളജിലെ പ്രഫസറായ അശോക് കുമാറിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രഫസറുടെ മോശം പെരുമാറ്റവും മാനസിക പീഡനവും കാരണം മകൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇതേത്തുടർന്നാണ് മകളുടെ ആരോഗ്യം വഷളായതെന്നും പിതാവ് പറഞ്ഞു.

  • Also Read വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു   


ഡിസംബർ 26ന് ലുധിയാനയിലെ ഡിഎംസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്. മകളുടെ വേർപാടിലുണ്ടായ ആഘാതം കാരണം പരാതി നൽകാൻ വൈകിയതാണെന്ന് കുടുംബം അറിയിച്ചു. മരണത്തിന് മുൻപ് പെൺകുട്ടി റെക്കോർഡ് ചെയ്ത വിഡിയോ കണ്ട ശേഷമാണ് പരാതി നൽകാൻ കുടുംബം തീരുമാനിച്ചത്. ക്ലാസ് മുറിയിലും ക്യാംപസിലും വച്ച് പ്രഫസർ തന്നെ മോശമായി സ്പർശിച്ചതായും മാനസികമായി പീഡിപ്പിച്ചതായും വിഡിയോയിൽ പെൺകുട്ടി ആരോപിക്കുന്നു.

  • Also Read 100 കോടി ക്യാഷ് ഫ്ലോ, രക്ഷപ്പെട്ടെന്നു കരുതി, അപ്പോഴാണ് അത് സംഭവിച്ചത്; ‘ബാഹുബലി’യും സഹായിച്ചു; ബൈജൂസിനെ തകർത്തത് ആ തെറ്റ്?   

    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


റാഗിങ്ങിനോട് കോളജ് വിട്ടുവീഴ്ച ചെയ്യാറില്ലെന്നും പരാതി പരിഹാര സമിതികൾ ഉണ്ടായിട്ടും പെൺകുട്ടി തങ്ങളെ സമീപിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണ വിധേയനായ പ്രഫസർ വർഷങ്ങളായി അവിടെ പഠിപ്പിക്കുന്ന ആളാണെന്നും പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. English Summary:
Dharamshala student death case reveals allegations of ragging and sexual harassment: The case involves accusations against three students and a professor, prompting a police investigation. The deceased student recorded a video detailing her experiences before her death.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
146019

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com