search

തുറുപ്പുഗുലാൻ താരം നെല്ലിക്കാട്ട് മഹാദേവൻ ചരിഞ്ഞു; ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു

deltin33 Half hour(s) ago views 978
  



കൊച്ചി∙ നെട്ടൂരിൽ ഉത്സവ എഴുന്നള്ളിപ്പിനു കൊണ്ടു വന്ന ആന ചരിഞ്ഞു. കൂത്താട്ടുകുളം നെല്യക്കാട്ട് മനയിലെ നെല്യക്കാട്ട് മഹാദേവനാണ് ഇന്നു വൈകിട്ടോടെ ചരിഞ്ഞത്. ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ചരിഞ്ഞു. നെല്യക്കാട്ട് മഹാദേവനെ നാളെ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും. ഇതിനായി ഇന്നു തന്നെ മഹാദേവന്റെ ശരീരം പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികവിവരം. 2006ൽ ഇറങ്ങിയ മമ്മൂട്ടി നായകനായ തുറുപ്പുഗുലാൻ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ‘വാഹന’മായി മഹാദേവൻ അഭിനയിച്ചിട്ടുണ്ട്.  

  • Also Read ബസിന്റെ ക്രെഡിറ്റ് ആർക്ക്? മുഖ്യമന്ത്രിയുടെ ബാനർ കീറിയതെന്തിന്? മൂവാറ്റുപുഴയിൽ എൽഡിഎഫ്– യുഡിഎഫ് കയ്യാങ്കളി   


കേരളത്തിലെ ആന പ്രേമികളുടെ ഇഷ്ട ആനകളിലൊന്നായിരുന്നു തൃശൂര്‍ പൂരത്തിന് ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള മഹാദേവൻ. സ്ഥിരമായി എഴുന്നള്ളത്തിനും മറ്റും കൊണ്ടുപോയിരുന്ന ആനയാണ് മഹാദേവനെന്നാണ് ആനയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ആന കുഴ‍ഞ്ഞു വീണതിനു പിന്നാലെ വെറ്ററിനറി ഡോക്ടർമാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് മരണം സ്ഥിരീകരിച്ചു.  

നിലമ്പൂർ കാടുകളിൽ നിന്നാണ് നെല്ലിക്കാട്ട് മഹാദേവനെ ലഭിക്കുന്നത്. മഹാദേവന് 50 വയസിനു മുകളിൽ പ്രായമുണ്ടെന്നാണ് കരുതുന്നത്. 22 വർഷത്തോളം പ്ലാത്തോട്ടം കുടുംബക്കാരുടെ വകയായി പ്ലാത്തോട്ടം ബാബു എന്ന പേരിലാണ് മഹാദേവൻ അറിയപ്പെട്ടിരുന്നത്. ഇതിനിടയിലാണ് തുറുപ്പുഗുലാനിൽ അഭിനയിക്കുന്നതും ഒട്ടേറെ പേരുടെ ഇഷ്ടക്കാരനായി മാറുന്നതും. ഒൻപതേ മുക്കാൽ അടിയോളമാണ് മഹാദേവന്റെ ഉയരം. ശാന്തസ്വഭാവവും തടിച്ച ശരീരവും മുഖഭംഗിയുമാണ് മഹാദേവന് സിനിമയിലും ഇടംനേടിക്കൊടുത്തത്. ഇതോടെ ഒട്ടേറെ ആരാധകരുമുണ്ടായി.  
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇതിനു ശേഷമാണ് 2011ൽ കൂത്താട്ടുകുളം ശ്രീധരീയം നേത്ര ആയുർവേദ ആശുപത്രിയുടെ ഉടമകളായ നെല്യക്കാട്ട് മനയിലേക്ക് പ്ലാത്തോട്ടം ബാബു എത്തുന്നത്. ഇതോടെ നെല്യക്കാട്ട് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള നെല്യക്കാട്ട് മഹാദേവനായി ആന മാറി. ഈ മനയുടെ മുറ്റത്തു തന്നെയായിരുന്നു മഹാദേവൻ നിന്നിരുന്നത്. മദപ്പാടിന്റെ സമയത്തും കാര്യമായ പ്രശ്നങ്ങളൊന്നും മഹാദേവൻ ഉണ്ടാക്കിയിരുന്നില്ല എന്നാണ് ആനപ്രേമികൾ പറയുന്നത്. English Summary:
Elephant named Nelliakkattu Mahadevan collapsed and died while being loaded onto a lorry in Nettoor. The elephant, who had previously starred in the Mammootty movie \“Thuruppu Gulan\“, was brought to the Nettoor Shiva temple for a festival.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1410K

Threads

0

Posts

4410K

Credits

administrator

Credits
440875

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com